പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ജെ.സി.ഡബ്ല്യു.സി
text_fieldsജിദ്ദ സിജി വനിതാ സമിതി (ജെ.സി.ഡബ്ല്യു.സി) മുഖ്യ ഭാരവാഹികൾ
ജിദ്ദ: ജിദ്ദ സിജി വനിതാ സമിതി (ജെ.സി.ഡബ്ല്യു.സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വനിതാശാക്തീകരണവും സാമൂഹിക പ്രവർത്തനങ്ങളും ജെ.സി.ഡബ്ല്യു.സിയുടെ മുഖ്യ ലക്ഷ്യമായിരിക്കുമെന്നും സമൂഹത്തിൽ നൂതനമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങൾ നടത്തുമെന്നും കമ്മിറ്റിയംഗങ്ങൾ ഉറപ്പുനൽകി.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ, സാമൂഹിക, വ്യവസായിക സംരംഭങ്ങളും വനിതാ ശാക്തീകരണത്തിനായുള്ള അവബോധ ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും ജെ.സി.ഡബ്ല്യു.സി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: റഫ്സീനാ അഷ്ഫാക്ക് (ചെയർപേഴ്സൻ), സൗദ കാന്തപുരം (ജനറൽ സെക്രട്ടറി), മാജിദ കുഞ്ഞി (ട്രഷറർ), നബീല അബൂബക്കർ, ഡോ. നിഖിദ മുഹമ്മദ് (വൈസ് ചെയർപേഴ്സൻ), സഫാന (മീഡിയ ആൻഡ് പി.ആർ ഹെഡ്), റജി അൻവർ (മീഡിയ ആൻഡ് പി.ആർ ഡെപ്യൂട്ടി ഹെഡ്), ഡോ. ഷാഹിറ (ഐ.ടി ഹെഡ്), വഫ സലീം (ഫാമിലി വെൽബീങ് ഹെഡ്), ജുബി, സൗമ്യ (ഫാമിലി വെൽബീങ് ഡെപ്യൂട്ടി ഹെഡ്), ഷൈമിൻ നജീബ് (ബിഗ് ഹെഡ്), നുഫി ലത്തീഫ്, ഹിബ ലത്തീഫ് (ബിഗ് ഡെപ്യൂട്ടി ഹെഡ്), റൈഹാനത് സാഹിർ (എച്ച്.ആർ ഹെഡ്) , ഫെബിൻ, നിഹാല (എച്ച്.ആർ ഡെപ്യൂട്ടി ഹെഡ്), ജസ്സി സുബൈർ (കരിയർ ഹെഡ്), മുംതാസ് പാലോളി, റസ്ന (കരിയർ ഡെപ്യൂട്ടി ഹെഡ്), ഐഷ റാൻസി (സി.എൽ.പി ഹെഡ്), ജബ്ന, ഡോ. റാഷ നസ്സീഹ്, ഷബാന നൗഷാദ് (സി.എൽ.പി ഡെപ്യുട്ടി ഹെഡ്), സഫ ഫിൻസിയ (യൂത്ത് വിംഗ് ഹെഡ്), സിഹാന അമീർ (യൂത്ത് വിംഗ് ഡെപ്യൂട്ടി ഹെഡ്), നജ്മ, ദിയ, ഫൈസ (കോഓർഡിനേറ്റർമാർ), സലീന മജീദ് (സി-സർക്കിൾ ഹെഡ്), അനീസ ബൈജു, റൂബി സമീർ അഡ്വൈസേഴ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

