റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ശുമൈസി ശാഖക്ക് പുതിയ നേതൃത്വം
text_fieldsഅഷ്റഫ് സയ്യിദ് തിരുവനന്തപുരം, ഷംസുദ്ദീൻ പുനലൂർ, ഉമർഖാൻ തിരുവനന്തപുരം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ശുമൈസി ശാഖക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. അഷ്റഫ് സയ്യിദ് തിരുവനന്തപുരം (പ്രസി.), ഷംസുദ്ദീൻ പുനലൂർ (ജന. സെക്ര.), ഉമർഖാൻ തിരുവനന്തപുരം (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് സമിതിയുടെ നേതൃത്വത്തിൽ ശുമൈസി ഇസ്ലാമിക് മദ്റസയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളുടെ പാനൽ ഐക്യകണ്ഠ്യേന അംഗീകരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ഉസാമ മുഹമ്മദ്, അംജദ് കുനിയിൽ എന്നിവർ സംഘടനാ സംവിധാനത്തെ കുറിച്ചും സമകാലിക സാഹചര്യത്തിൽ ഖുർആനും സുന്നത്തും അടിസ്ഥാനമാക്കി പ്രബോധനം നിർവഹിക്കേണ്ടതിെൻറ അനിവാര്യതയും ഓർമപ്പെടുത്തി. ഇസ്ലാഹി പ്രസ്ഥാനം ഇതര ഇസ്ലാമിക സംഘടനകളിൽനിന്ന് എന്തുകൊണ്ട് വ്യതിരിക്തത പുലർത്തുന്നുവെന്നും പൂർവസൂരികളുടെ മാതൃക പിന്തുടർന്ന് മാത്രമാണ് വിശ്വാസികൾ പ്രവർത്തിക്കേണ്ടതെന്നും എം.എസ്.എം ഗൾഫ് കോഓഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ഉദ്ബോധന പ്രസംഗത്തിൽ പറഞ്ഞു.
ഷഹീർ പുനലൂർ, മുഹമ്മദ് കുട്ടി, നസ്റുദ്ദീൻ, കബീർ ആലുവ, മുനീർ ചെറുവാടി, നിഷാം കെ.വി. കാലിക്കറ്റ്, ഉസാമ മുഹമ്മദ്, ഹനീഫ് ഹാഷിം, യൂസുഫ് വാടാനപ്പള്ളി, സൽമാൻഷാ ആലുവ, റമീസ് ഉസ്മാൻ, മുഹമ്മദ് ബഷീർ, അദീബ് കുനിയിൽ, അഫ്സൽ യൂസുഫ് എന്നിവരടങ്ങുന്ന 23 അംഗ എക്സിക്യുട്ടീവ് സമിതിയും തെരഞ്ഞെടുക്കപ്പെട്ടു.
മുനീർ ചെറുവാടി, അബ്ദുൽ ഗഫൂർ തലശ്ശേരി, ഉമർ ഖാൻ തിരുവനന്തപുരം, ഷഹീർ പുനലൂർ, ഇസ്മാഈൽ മമ്പുറ, അദീബ് കുനിയിൽ, മുഹമ്മദ് കുട്ടി മൗലവി, അംജദ് കുനിയിൽ, അഫ്സൽ യൂസുഫ്, ഉസാമ മുഹമ്മദ്, ഫർഹാൻ കാരക്കുന്ന്, ഷുകൂർ ചേലേമ്പ്ര, പി.ടി. മുഹമ്മദ് റാഫി, മുഹമ്മദ് ഹാഷിം ആലപ്പുഴ, അലിമോൻ, വലീദ് മമ്പാട്, കബീർ ആലുവ, അക്ബർ ഷാ, മുഹമ്മദ് ബഷീർ, ഹാഫിസ് മുഹമ്മദ്, നസ്റുദ്ദീൻ കോഴിക്കോട്, റിയാസ് തിരൂർ, യൂസുഫ് വാടാനാപ്പള്ളി, സയ്യിദ് കരിപ്പൂർ, കെ.വി. നിഷാം, റിയാസ് കരുനാഗപ്പള്ളി, റമീസ് ഉസ്മാൻ, ഖാലിദ് ആറ്റൂർ, ഹനീഫ് ഹാഷിം തലശ്ശേരി, അൻവർഷാ, ഫർഹാൻ മൊറയൂർ, അനൂബ് അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, ഹാരിസ് വാടാനപ്പള്ളി, അൻസാർ ഹുസൈൻ, റസ്സൽ കൊല്ലം, ഷനൂബ് എടത്തനാട്ടുകര, ഹീര ലാൽ, നവാഫ് നെല്ലിപറമ്പൻ എന്നിവർ വിവിധ ഉപവകുപ്പ് ഭാരവാഹികളുമായി തെരഞ്ഞെടുക്കപ്പെട്ടു.
പൊതുയോഗത്തിൽ പ്രസിഡൻറ് അഷ്റഫ് തിരുവനന്തപുരം പ്രസീഡിയം നിയന്ത്രിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ ഗഫൂർ തലശ്ശേരി സ്വാഗതവും സെക്രട്ടറി എൻജി. മുഹമ്മദ് ഹാഷിം ആലുവ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

