സിജി ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
text_fieldsഎൻജിനീയർ മുഹമ്മദ് കുഞ്ഞി (ചെയർമാൻ), ഡോ. ഫൈസൽ (സെക്രട്ടറി), അഡ്വ. മുഹമ്മദ് ഫിറോസ് (ട്രഷറർ
ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന് 2025-2027 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സീസൺസ് റസ്റ്റാറന്റിൽ നടന്ന ജനറൽബോഡി മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ട്രഷറർ മുഹമ്മദ് ഫിറോസ് സിജിയുടെ കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക കണക്കുകൾ വിശദീകരിച്ചു. കെ.ടി അബൂബക്കർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: എൻജിനീയർ മുഹമ്മദ് കുഞ്ഞി (ചെയർമാൻ), ഡോ. ഫൈസൽ (സെക്രട്ടറി), അഡ്വ. മുഹമ്മദ് ഫിറോസ് (ട്രഷറർ), മുഹമ്മദ് ബൈജു, റഷീദ് അമീർ (വൈസ് ചെയർമാൻ), മുഹമ്മദ് സമീർ (ഓർഗനൈസിങ് സെക്രട്ടറി), എൻജിനീയർ റഫീഖ് പെരൂൾ (മീഡിയ ഹെഡ്), ഇബ്രാഹിം ചെമ്മാട് (ഡെപ്യൂട്ടി ഹെഡ്), കെ.എം. മുഹമ്മദ് ഹനീഫ് (സെയിജ് ഹെഡ്), കെ.എം.എ ലത്തീഫ് (ഡെപ്യൂട്ടി ഹെഡ്), കെ.എം റിയാസ് (ബിഗ് ഹെഡ്), അഷ്ഫാഖ് മേലെകണ്ടി (ഡെപ്യൂട്ടി ഹെഡ്), ഫസ്ലിൻ അബ്ദുൾ ഖാദർ (ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഫിനാൻഷ്യൽ ഫ്രീഡം ഹെഡ് ), അഷ്റഫ് കുന്നത്ത് (ഡെപ്യൂട്ടി ഹെഡ്), എം.എം ഇർഷാദ് (എച്ച്.ആർ ഹെഡ്), താഹിർ ജാവേദ് (ഡെപ്യൂട്ടി ഹെഡ്), ഡോ. അബ്ദുള്ള അബ്ദുൾസലാം (കരിയർ ഹെഡ്), അബ്ദുൽ ഹകീം (ഡെപ്യൂട്ടി ഹെഡ്), എൻജിനീയർ ഫവാസ് (സി.എൽ.പി ഹെഡ്), മുകേഷ് ഹനീഫ (ഡെപ്യൂട്ടി ഹെഡ്), മുഹമ്മദ് അലി ഓവുങ്ങൽ, എം.വി സലിം, പി.എം അമീർ അലി, എ.എം അഷ്റഫ്, കെ.എം മുസ്തഫ, ടി. അബ്ദുൾ അസീസ് (വിഷനറി ലീഡർ), കെ.ടി അബൂബക്കർ, അബ്ദുറഹ്മാൻ (വിഷനറി ആൻഡ് അഡ്വൈസർ).
കഴിഞ്ഞ രണ്ടു വർഷക്കാലം സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചുള്ള നിരവധി പരിപാടികൾ നടത്തുകയും, ബിഗ്, ലേഡീസ് വിങ് , യൂത്ത് വിങ് എന്നീ വിഭാഗങ്ങളിലൂടെ സംഘടനയുടെ വളർച്ചയുടെ പടവുകൾ കയറി മുന്നേറി. ഇനിയും നിരവധി പുരോഗനാത്മക പരിപാടികൾ സാങ്കേതിക മേഖലയിലും മറ്റുമുള്ള മാറ്റങ്ങൾക്ക് അനുസൃതമായി കൂടുതൽ ഊർജസ്വലതയോടെ നടത്തേണ്ടതുണ്ടെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മുഹമ്മദ് കുഞ്ഞി ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

