മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ സമിതിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ സമിതി റിയാദ് യൂനിറ്റിന്റെ നാട്ടിലെ കമ്മിറ്റിയുടെ 26ാം വാർഷിക ജനറൽബോഡി യോഗം റിമാൽ സെന്ററിൽ നടന്നു. ബഷീർ പറമ്പിൽ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.
വി.വി. റാഫി സ്വാഗതം പറഞ്ഞു. കെ.കെ. സെക്രട്ടറി അബ്ദുൽ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. 1999ല്‍ റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചതാണ് സമിതി.
കഴിഞ്ഞ 26 വര്‍ഷമായി വലിയങ്ങാടി ശുഹദാ മസ്ജിദിന്റെ ആദ്യകാല മഹല്ല് പരിധിയിൽപ്പെട്ട കോല്‍മണ്ണ, ഹാജിയാര്‍പള്ളി, മുതുവത്തുപറമ്പ്, കൈനോട്, വലിയങ്ങാടി, ഇത്തിള്‍ പറമ്പ്, പൈതിനിപ്പറമ്പ്, കിഴക്കേതല, കോട്ടപ്പടി, ചെത്തുപാലം, അണ്ണുണ്ണിപറമ്പ്, വാറങ്കോട് എന്നീ മേഖലകളിലായി നിരവധി ജീവകാരുണ്യ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
മലപ്പുറം വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍, മറ്റു കമ്മിറ്റികളുടെയും ഉദാരമനസ്കരായ നാട്ടുകാരുടെയും സഹകരണത്തോടെ പി.എം.എ.വൈ സഹായം ഉള്‍പ്പെടുത്തി 23 വീടുകള്‍ ഇതുവരെ നിർമിച്ചുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അബ്ദുൽ ജബ്ബാർ നടുത്തൊടി (പ്രസിഡന്റ്), അബ്ദുൽ റഷീദ് കൊട്ടേക്കോടൻ (സെക്രട്ടറി), പി.കെ. കുഞ്ഞിമുഹമ്മദ് അലി (കുഞ്ഞാൻ, ട്രഷറർ), വി.വി. റാഫി (കോഓഡിനേറ്റർ), ഹമീദ് ചോലക്കൽ, സലീം കളപ്പാടൻ, ഉമർ കാടേങ്ങൽ (വൈ. പ്രസി.), നാസർ വടാക്കളത്തിൽ, ബഷീർ പറമ്പിൽ, മജീദ് മൂഴിക്കൽ (ജോ. സെക്ര.), കെ.പി. ഷംസു (ജോ. ട്രഷറർ), അബ്ദുല്ലത്തീഫ് പണ്ടാറക്കൽ (രക്ഷാധികാരി), കെ.ടി. സാദിഖ്, അബു തോരപ്പ, സമീൽ ഇല്ലിക്കൽ (എക്സിക്യൂട്ടിവ് മെംബർമാർ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
