Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വന്ദേഭാരത് മിഷൻ അഞ്ചാംഘട്ടം; സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക് 16 സർവിസുകളുടെ ഷെഡ്യൂളായി

text_fields
bookmark_border
  • സ്‌പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്
  • കോഴിക്കോട്ടേക്ക് എട്ടും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതവും
  • ദമ്മാമിൽനിന്ന്​ സർവിസില്ല
flight
cancel

ജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാംഘട്ടത്തിൽ സൗദിയിൽനിന്നുള്ള ആദ്യ ഷെഡ്യൂൾ പുറത്തുവന്നു. ആഗസ്​റ്റ്​ ഒന്ന് മുതൽ 12 വരെ സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. രണ്ടു വിമാന കമ്പനികളുടേതുമായി ആകെ 16 ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചത്. 

ഇതിൽ 10 സർവിസുകളും കേരളത്തിലേക്കാണ്. റിയാദിൽനിന്ന്​ അഞ്ചും ജിദ്ദയിൽനിന്ന് മൂന്നും സർവിസുകൾ കോഴിക്കോട്ടേക്കും റിയാദിൽനിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതവുമുണ്ട്. കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും സ്‌പൈസ് ജെറ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 

റിയാദിൽനിന്ന്​ മുംബൈ, ഹൈദരാബാദ്, ലഖ്​നൗ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനങ്ങളാണ് സർവിസുകൾ നടത്തുന്നത്. പുതിയ ഷെഡ്യൂളിൽ ദമ്മാമിൽനിന്ന്​ വിമാന സർവിസുകളില്ല. കേരളത്തിലേക്ക് 1100 റിയാലും മറ്റു സംസ്ഥാനങ്ങളിലേക്ക് 1330 റിയാലുമാണ് ടിക്കറ്റ് നിരക്ക്​. 

ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്തവരായിരിക്കണം. ഓരോ സർവിസുകളും പുറപ്പെടുന്ന തീയതിയുടെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ അതാത് സർവിസിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുകയുള്ളൂവെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എയർലൈൻസ് കമ്പനികളുടെ ഓഫിസ് വിലാസം താഴെ കൊടുക്കുന്നു.

സ്‌പൈസ്‌ ജെറ്റ് എയർലൈൻസ്:
റിയാദ് - അൽമഹ യുനൈറ്റഡ് ട്രാവൽ, ഇൻറർസിറ്റി ഹോട്ടലിന് എതിർവശം, ജരീർ സ്ട്രീറ്റ്, മലസ് ഡിസ്ട്രിക്റ്റ്.
ജിദ്ദ - അൽമഹ യുനൈറ്റഡ് ട്രാവൽ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്, അൽഫൈസലിയ ഡിസ്ട്രിക്റ്റ്.

ഇൻഡിഗോ എയർലൈൻസ്:
റിയാദ് - ഡനാറ്റ ട്രാവൽ സ​​െൻറർ, 16 അൽശബാൻ പ്ലാസ, തക്കസ്സുസി സ്ട്രീറ്റ്.
അൽഖോബാർ - ഡനാറ്റ ട്രാവൽ സ​​െൻറർ, കിങ് അബ്​ദുൽ അസീസ് റോഡ് ക്രോസ് 21, ധാരഹ്.
ജിദ്ദ - ഡനാറ്റ ട്രാവൽ സ​​െൻറർ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്, അൽഫൈസലിയ ഡിസ്ട്രിക്റ്റ്.

വിശദമായ വിമാന ഷെഡ്യൂൾ:
തീയയതി, എയർലൈൻസ്, വിമാന നമ്പർ, പുറപ്പെടുന്ന സ്ഥലം, ഇറങ്ങുന്ന സ്ഥലം

ആഗസ്റ്റ് 01    ഇൻഡിഗോ         6E 8774    റിയാദ്    മുംബൈ 
ആഗസ്റ്റ് 02    ഇൻഡിഗോ        6E 8776    റിയാദ്    ഹൈദരാബാദ്
ആഗസ്റ്റ് 03    സ്‌പൈസ്‌ജെറ്റ്    SG 9934    റിയാദ്    കോഴിക്കോട്
ആഗസ്റ്റ് 03    ഇൻഡിഗോ        6E 8772    റിയാദ്    ലക്‌നൗ
ആഗസ്റ്റ് 04    സ്‌പൈസ്‌ജെറ്റ്    SG 9936    റിയാദ്    കോഴിക്കോട്
ആഗസ്റ്റ് 04    ഇൻഡിഗോ        6E 8774    റിയാദ്    മുംബൈ 
ആഗസ്റ്റ് 05    സ്‌പൈസ്‌ജെറ്റ്    SG 9938    റിയാദ്    കോഴിക്കോട്
ആഗസ്റ്റ് 05    ഇൻഡിഗോ        6E 8768    റിയാദ്    ഡൽഹി
ആഗസ്റ്റ് 06    സ്‌പൈസ്‌ജെറ്റ്    SG 9940    റിയാദ്    കോഴിക്കോട്
ആഗസ്റ്റ് 07    സ്‌പൈസ്‌ജെറ്റ്    SG 9942    ജിദ്ദ    കോഴിക്കോട്
ആഗസ്റ്റ് 07    ഇൻഡിഗോ        6E 8768    റിയാദ്    ഡൽഹി
ആഗസ്റ്റ് 08    സ്‌പൈസ്‌ജെറ്റ്    SG 9944    റിയാദ്    കൊച്ചി
ആഗസ്റ്റ് 09    സ്‌പൈസ്‌ജെറ്റ്    SG 9946    റിയാദ്    തിരുവനന്തപുരം
ആഗസ്റ്റ് 10    സ്‌പൈസ്‌ജെറ്റ്    SG 9948    ജിദ്ദ    കോഴിക്കോട്
ആഗസ്റ്റ് 11    സ്‌പൈസ്‌ജെറ്റ്    SG 9950    റിയാദ്    കോഴിക്കോട്
ആഗസ്റ്റ് 12    സ്‌പൈസ്‌ജെറ്റ്    SG 9952    ജിദ്ദ    കോഴിക്കോട്
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - new 16 flight service from saudi arabia to india
Next Story