Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഹ്ളാദത്തിമിർപ്പിൽ രാജ്യം: അത്യുഗ്രൻ ഓഫറുകളും ആഘോഷവുമായി നെസ്​റ്റോ
cancel

ആഹ്ളാദത്തിമിർപ്പിൽ രാജ്യം: അത്യുഗ്രൻ ഓഫറുകളും ആഘോഷവുമായി നെസ്​റ്റോ

text_fields
bookmark_border
  • 91 റിയാലിന് ഗംഭീര കോമ്പോ ഓഫറുകൾ
  • ഓൺലൈൻ പർച്ചേസിന് ഫ്രീ ഡെലിവറി

റിയാദ്: ഇരു ഹറമുകളുടെ കേന്ദ്രമായ വിശുദ്ധനാട് 91ാം ദേശീയദിനാഘോഷത്തിൽ മുഴുകുമ്പോൾ രാജ്യത്തിന് ആശംസകളും അഭിനന്ദനങ്ങളും അർപ്പിക്കുന്നതോടൊപ്പം നാളിതുവരെ കണ്ടിട്ടില്ലാത്ത ആഘോഷത്തിനൊരുങ്ങുകയാണ് സൗദി അറേബ്യയിലുടനീളമുള്ള നെസ്​റ്റോ ഹൈപർ മാർക്കറ്റുകൾ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നെസ്​റ്റോ എന്ന നാമധേ‍യം, സൗദിയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖല എന്ന പേരിൽ രേഖപ്പെടുത്താൻ അവസരമൊരുക്കിയ രാജ്യത്തിന് നന്ദി അർപ്പിക്കുന്നതിനൊപ്പം വികസനക്കുതിപ്പ് തുടരുന്ന രാജ്യത്തിെൻറ യശസ്സ് വാനോളമുയരട്ടെ എന്നും ദേശീയദിനാശംസയിൽ നെസ്​റ്റോ ഹൈപർ മാനേജ്മെൻറ് കൂട്ടിച്ചേർത്തു. രാജ്യത്തെ ആഘോഷങ്ങളിൽ പങ്കാളികളാവുന്നതിനൊപ്പം വിശ്വസിക്കാനാവാത്ത വിലക്കുറവും അത്യുഗ്രൻ ഓഫറുകളുമാണ് ഉപഭോക്താക്കൾക്ക് ദേശീയദിനാഘോഷ സമ്മാനമായി നൽകുന്നത്.

91ാം ദേശീയദിനാഘോഷം പ്രമാണിച്ച് 91 റിയാലിനുള്ള സ്പെഷ്യൽ കോമ്പോ ഓഫറുകളാണ് നെസ്​റ്റോ ഹൈപറുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ നെസ്​റ്റോ ഹൈപറുകളിലും സവിശേഷമായ ദേശീയ ദിനാഘോഷ ഓഫർ ലഭ്യമാണ്. മാത്രമല്ല, ഓൺലൈൻ പർച്ചേസ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 91 റിയാലിന് പർച്ചേസ് നടത്തിയാൽ സൗജന്യ ഹോം ഡെലിവറി കൂടി ഈ ദേശീയദിനാഘോഷത്തിൽ നെസ്​റ്റോ ഉറപ്പു നൽകുന്നു. ദേശീയദിനാഘോഷം നടക്കുന്ന നെസ്​റ്റോ ഹൈപർമാർക്കറ്റുകളിൽ സ്പെഷ്യൽ ഓഫറുകൾക്കൊപ്പം നിലവിലുള്ള 'ഹാഫ് പ്രൈസ്' പ്രമോഷനും തുടരും.

റിയാദ്, അല്‍ ഖര്‍ജ്, ബുറൈദ, ദമ്മാം, അല്‍ ഖോബാര്‍, അൽ അഹ്​സ, ജുബൈല്‍ എന്നിവിടങ്ങളിലെ മുഴുവന്‍ നെസ്​റ്റോ ഔട്ട്ലെറ്റുകളിലും ഓഫർ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തോടെയാണ് നെസ്​റ്റോ ദേശീയദിനാഘോഷത്തിൽ പങ്കാളിയാവുന്നത്. സൗദിക്ക് പുറമെ ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുമുള്ള പഴം, പച്ചക്കറി, മറ്റു ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി, കോസ്മെറ്റിക്സ്, ഏറ്റവും മികച്ച ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഹൗസ് ഹോൾഡ്, കിഡ്സ് വെയർ, മെൻസ് വെയർ, ലേഡീസ് വെയർ, ഫുട്​വെയർ, ലഗേജ്, സ്​റ്റേഷനറി, സ്പോർട്സ് ഐറ്റംസ്, ടോയ്സ്, ഹോം ആൻഡ്​ ഓഫീസ് ഫർണിച്ചറുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വ്യത്യസ്തവും വിവിധ തരത്തിലുമുള്ള ഉല്പന്നങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് എല്ലാ നെസ്​റ്റോ ഹൈപറുകളിലും ലഭ്യമാക്കിയിട്ടുള്ളത്.

ഡാൻസ് ചെയ്യൂ, സമ്മാനം സ്വന്തമാക്കാം

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നെസ​്​റ്റോ വ്യത്യസ്തമായ ഡാൻസ് മത്സരമൊരുക്കുന്നു. 10 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് മത്സരം. സൗദി പാരമ്പര്യ വസ്ത്രങ്ങളും അറബിക് പൈതൃകം വെളിവാക്കുന്ന കോസ്​റ്റ്യൂമുകളുമണിഞ്ഞ് ഡാൻസ് ചെയ്യുന്ന വീഡിയോ വാട്ട്സ് ആപ്പിൽ (+966 50 311 9584) പങ്കുവെച്ച് മത്സരത്തിൽ പങ്കെടുക്കാം. കുറഞ്ഞ സമയദൈർഘ്യമുള്ള വീഡിയോകളാണ് അയക്കേണ്ടത്. ആദ്യ മൂന്ന് വിജയികൾക്ക് തകർപ്പൻ സമ്മാനങ്ങളും എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NESTO Hyper Market offers in Saudi Arabia
Next Story