നീറ്റ് പുനഃപരീക്ഷ; പ്രവാസി വിദ്യാർത്ഥികളുടെ ആശങ്കയിൽ അടിയന്തര ഇടപെടൽ വേണം
text_fieldsറിയാദ്: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്നുള്ള പുനഃപരീക്ഷാ നടപടികളിലെ അനിശ്ചിതത്വം പ്രവാസി വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഗ്ലോബൽ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തത് വിദേശ രാജ്യങ്ങളിൽ പരീക്ഷയെഴുതിയ ആയിരക്കണക്കിന് വിദ്യാർഥികളെയാണ് നിലവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വിഷയത്തിൽ അടിയന്തര ഇടപെടലും വ്യക്തതയും ആവശ്യപ്പെട്ട് ആർ.എസ്.സി നാഷനൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ.ടി.എ) കത്ത് നൽകി. പ്രവാസി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവരുടെ സൗകര്യാർഥം പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്നുമാണ് പ്രധാന ആവശ്യം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മെഡിക്കൽ സ്വപ്നങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ പരീക്ഷാ തീയതി, ഫലം, കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വ്യക്തമായ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കണം. സുതാര്യമായ നടപടികളിലൂടെ പരീക്ഷാ സംവിധാനത്തിലുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കണമെന്നും ആർ.എസ്.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

