Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീറ്റ് പരീക്ഷ നാളെ;...

നീറ്റ് പരീക്ഷ നാളെ; റിയാദ്‌ ഇന്റർനാഷനൽ സ്കൂളിൽ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
NEET exam
cancel
camera_alt

നീ​റ്റ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ റി​യാ​ദ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ

റി​യാ​ദ്: റി​യാ​ദ്‌ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന നീ​റ്റ് മെ​ഡി​ക്ക​ൽ, ആ​യു​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൗ​ദി​യി​ൽ​നി​ന്ന് 500ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. ജി​ദ്ദ, ദ​മ്മാം, ജു​ബൈ​ൽ, അ​ബ​ഹ, ഖ​ഫ്ജി, മ​ജ്മ, ബു​റൈ​ദ, ത​ബൂ​ക്ക്‌, ത്വാ​ഇ​ഫ് തു​ട​ങ്ങി സൗ​ദി​യി​ലെ പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കാ​യി റി​യാ​ദി​ലെ​ത്തും. പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ സി.​സി.​ടി.​വി കാ​മ​റ അ​ട​ക്ക​മു​ള്ള​വ ത​യാ​റാ​യ​താ​യി നീ​റ്റ് സി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സെ​ന്റ​ർ സൂ​പ്ര​ണ്ടും ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ മീ​ര റ​ഹ്മാ​ൻ അ​റി​യി​ച്ചു. സൗ​ദി​യി​ലെ നീ​റ്റ്‌ പ​രീ​ക്ഷ​യു​ടെ ഒ​ബ്സ​ർ​വ​ർ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ ഒ​ബ്സ​ർ​വ​റാ​യ ഐ.​എ​ഫ്‌.​എ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് ഷ​ബീ​റാ​ണ്. പൂ​ർ​ണ​മാ​യും എം​ബ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്‌. ക​ഴി​ഞ്ഞ വ​ർ​ഷ​വും റി​യാ​ദ്‌ ഇ​ന്ത്യ​ൻ സ്കൂ​ൾ നീ​റ്റ്‌ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി​രു​ന്നു. 18 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തു​ന്ന നീ​റ്റ് പ​രീ​ക്ഷ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഫ്‌​ലൈ​ൻ പ​രീ​ക്ഷ​ക​ളി​ലൊ​ന്നാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച 2.50 വ​രെ​യാ​ണ് പ​രീ​ക്ഷ. തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം. രാ​വി​ലെ 8.30ന് ​തു​റ​ക്കും. രാ​വി​ലെ 11നു​ശേ​ഷം കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. പ​രീ​ക്ഷ സ​മ​യ​മാ​യ മൂ​ന്ന് മ​ണി​ക്കൂ​ർ 20 മി​നി​റ്റ് ക​ഴി​ഞ്ഞേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ വി​ട്ടു​പോ​കാ​ൻ ക​ഴി​യൂ. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ന​ൽ​കു​ന്ന പേ​ന ഉ​പ​യോ​ഗി​ച്ചേ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ. ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലെ 45 വീ​തം ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. ഓ​രോ വി​ഷ​യ​ത്തി​ലും ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. 180 ചോ​ദ്യ​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​വു​ന്ന പ​ര​മാ​വ​ധി മാ​ർ​ക്ക് 720 ആ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യു​ടെ വ്യ​വ​സ്ഥ​ക​ൾ മ​ന​സ്സി​ലാ​ക്കി ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. അ​തി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലും അ​ഡ്മി​റ്റ് കാ​ർ​ഡി​ലും ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ച്ചു​മ​ന​സ്സി​ലാ​ക്കി പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഡ്ര​സ് കോ​ഡ് പാ​ലി​ക്ക​ണം. കൈ​വ​ശം​വെ​ക്കാ​ൻ പാ​ടു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ സാ​ധ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ൽ പ​റ​ഞ്ഞ പ്ര​കാ​ര​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്‌ നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET examRiyadh International School
News Summary - NEET exam tomorrow; Preparations are complete at Riyadh International School
Next Story