Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീ​റ്റ് പ​രീ​ക്ഷാ...

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി പ്രതിഷേധിച്ചു

text_fields
bookmark_border
നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി പ്രതിഷേധിച്ചു
cancel
camera_alt

ദ​ക്ഷി​ണ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം ക​മ്മി​റ്റി യോ​ഗം

ദ​മ്മാം: ‘നീ​റ്റ്’ പ​രീ​ക്ഷ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും മ​റ്റ് ക്ര​മ​ക്കേ​ടു​ക​ളും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് ദ​ക്ഷി​ണ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി നി​ശ്ച​യി​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, സം​ഘ​ടി​ത ത​ട്ടി​പ്പ്, പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച, സാ​മ്പ​ത്തി​ക സ്വാ​ധീ​നം എ​ന്നി​വ പു​റ​ത്തു​വ​ന്ന​ത് അ​തീ​വ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളും ഒ​രു ദി​വ​സ​ത്തെ പ​രീ​ക്ഷ​യി​ലേ​ക്ക് മാ​ത്രം ചു​രു​ക്കു​ന്ന നി​ല​വി​ലെ രീ​തി വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നും സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. കോ​ച്ചി​ങ്​ സെൻറ​റു​ക​ളെ ആ​ശ്ര​യി​ച്ചു​ള്ള മ​ത്സ​ര​രീ​തി സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്നു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കും തു​ല്യ അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​മ്മി​റ്റി നി​രീ​ക്ഷി​ച്ചു.

പ​രീ​ക്ഷാ മാ​ഫി​യ​ക​ളു​ടെ ഇ​ട​പെ​ട​ൽ ത​ട​യാ​നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​നം സ​മ​ഗ്ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, വ​ർ​ഷ​ത്തി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും സ്കൂ​ൾ അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ത്തി​ന് കൂ​ടി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പു​തി​യ മാ​തൃ​ക ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൈ​സ​ൽ കോ​ട്ട​യം, സ​ഈ​ദ് ഹ​മ​ദാ​നി, ജോ​ഷി ബാ​ഷ, ന​വാ​സ് കൊ​ല്ലം, റ​ഹ്മ​ത്ത് ഖാ​ൻ, ഷാ​ഹി​ന ഫൈ​സ​ൽ, ഫൗ​സി​യ ഷാ​ക്കി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET ExamsExam IrregularityDammam CommitteeKerala Pravasi Welfare
News Summary - NEET exam irregularities; South Kerala Pravasi Welfare Dammam Committee protests
Next Story