Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീ​റ്റ് പ​രീ​ക്ഷ...

നീ​റ്റ് പ​രീ​ക്ഷ ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
NEET Exam guidance class
cancel
camera_alt

എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​റും ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗൈ​ഡ​ൻ​സ് ക്ലാ​സി​ൽ നി​ന്ന്

റി​യാ​ദ്: ഈ ​വ​ർ​ഷം നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി എം.​ഇ.​എ​സ് റി​യാ​ദ് ചാ​പ്റ്റ​റും ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി ഗൈ​ഡ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ലി​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. നീ​റ്റ് പ​രീ​ക്ഷ ഹാ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, നീ​റ്റ് വ​ഴി അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന പ്ര​ധാ​ന മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി ജ​ന​റ​ൽ മാ​നേ​ജ​ർ എം.​സി മു​നീ​ർ ക്ലാ​സ് ന​യി​ച്ചു.

ഫി​സി​ക്സ്, കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എ​ങ്ങ​നെ എ​ളു​പ്പ​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടാം എ​ന്ന​തി​നെ​ക്കു​റി​ച്ച് നീ​റ്റ് പ​രീ​ക്ഷ പ​രി​ശീ​ല​ന രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ടാ​ർ​ഗ​റ്റ് ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രാ​യ സ​ച്ചി​ൻ അ​ഹ​മ്മ​ദ്, ഇ.​എ​സ് ഷ​മീ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.12 വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന ടാ​ർ​ഗ​റ്റ് ലേ​ണി​ങ് സെ​ന്റ​റി​ന്റെ ഗ്ലോ​ബ​ൽ അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രാ​ണ് ഗൈ​ഡ​ൻ​സ് ന​ൽ​കി​യ​ത്. നീ​റ്റ്, ജീ, ​സാ​റ്റ് തു​ട​ങ്ങി​യ വി​വി​ധ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ കോ​ച്ചിം​ങ് രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ സ​മ്പ​ത്തു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രും ക​രി​യ​ർ ഗൈ​ഡ​ൻ​സ് രം​ഗ​ത്തെ സ​ർ​ട്ടി​ഫൈ​ഡ് ട്രെ​യി​നേ​ഴ്സും അ​ട​ങ്ങി​യ സം​ഘ​ത്തി​ന്റെ സേ​വ​നം ഉ​പ​ക​ര​പ്ര​ദ​മാ​യെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. നീ​റ്റ്, ജീ ​ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സി​നും എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ്ങി​നും അ​ഡ്മി​ഷ​ൻ തു​ട​രു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ എം.​ഇ.​എ​സ് ട്ര​ഷ​റ​ർ ഫൈ​സ​ൽ പൂ​നൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ലീം പ​ള്ളി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhNEET Exam 2024Guidance Class
News Summary - NEET Exam Guidance Class
Next Story