നീറ്റ് വിജയികളെ ആദരിച്ചു
text_fieldsനീറ്റ് പരീക്ഷയിലെ വിജയികൾ ബേപ്പൂർ ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികളോടൊപ്പം
റിയാദ്: ഗ്ലോബൽ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാർഥികളെ ആദരിച്ചു. ഫറോക്ക് സ്രാങ്ക്പടിയിലെ എ ഫോർ സെലിബ്രേഷൻ ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ഉപദേശക സമിതി ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം മൊയ്തീൻ കോയ കല്ലമ്പാറ അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് മുണ്ടോളി, ഹനീഫ പാണ്ടികശാല, വിജയികളായ അബിരാം, റാനിയ, റിഫ്ദു റഹ്മാൻ, രക്ഷിതാക്കളായ ഡി.പി. സിദ്ദീഖ്, മുഹമ്മദ് ഫസൽ, മിലാഷ് ബക്കർ, റസാഖ് കോടമ്പുഴ, നൗഷാദ് എന്നിവർ സംസാരിച്ചു. ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികളായ സി.പി. ഷാനവാസ് സ്വാഗതവും പി.ടി. സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

