നാസിയ കുന്നുമ്മലിന് കൗൺസലിങ് സൈക്കോളജിയിൽ ഡോക്ടറേറ്റ്
text_fieldsനാസിയ കുന്നുമ്മൽ
റിയാദ്: ഇറ്റലിയിലെ സെലിനസ് യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് കൗൺസലിങ് സൈക്കോളജിയിൽ ഡോക്ടറേറ്റ് (പി.എച്ച്.ഡി) നേടിയ റിയാദിൽ പ്രവാസിയായ നാസിയ കുന്നുമ്മൽ ശ്രദ്ധേയമായ അക്കാദമിക നേട്ടം കൈവരിച്ചു. നാസിയയുടെ ഗവേഷണ പ്രബന്ധം അമേരിക്കയിലെ കാലിഫോർണിയ യൂനിവേഴ്സിറ്റി എഫ്.സി.ഇയുടെ ഡ്യുവൽ ഡിഗ്രി പദ്ധതിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
നാസിയ കുന്നുമ്മൽ റിയാദിലെ ഡിമോയിസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കാദമിക് ഹെഡായി സേവനമനുഷ്ഠിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തും കൗൺസലിങ് സൈക്കോളജി മേഖലയിലും അന്താരാഷ്ട്ര തലത്തിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. നാസിയ കുന്നുമ്മലിന് ഏതാനും മാസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസ് ലഭിച്ചിരുന്നു.
കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഡോ. ഹംസക്കുട്ടി വെട്ടിക്കല്ലാടിയുടെ ഭാര്യയാണ് നാസിയ കുന്നുമ്മൽ. അബ്ദുൽ ഹമീദ് കുന്നുമ്മൽ - റംലത്ത് കലാത്തിങ്കൽ ദമ്പതികളുടെ മകളാണ്. റിയാദിലെ ഇബ്നു ഖൽദൂൻ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിയായ ഹംന ഫാത്തിമ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

