നായനാർ കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി -നവോദയ
text_fieldsറിയാദ് നവോദയ സാംസ്കാരിക വേദി നായനാർ അനുസ്മരണ പരിപാടിയിൽ ഷൈജു ചെമ്പൂര് സംസാരിക്കുന്നു
റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികളെ പരിഗണിക്കുകയും അവർക്കായി ഒരു വകുപ്പ് രൂപവത്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു ഇ.കെ. നായനാരെന്ന് നവോദയ സാംസ്കാരിക വേദി റിയാദ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വിവിധ ക്ഷേമപെൻഷനുകൾ നടപ്പാക്കി, സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും കൊണ്ടുവന്നു. ഇന്ത്യയിലാദ്യമായി ഒരു ഐ.ടി പാർക്ക് കൊണ്ടുവന്നു തുടങ്ങി കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി നായനാർ സർക്കാർ നൽകിയ എണ്ണമറ്റ സംഭവനകളായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. പ്രവാസികൾക്ക് ആദ്യമായി ഇൻഷുറൻസ് നടപ്പാക്കിയത് നായനാരായിരുന്നുവെന്നും അതിന്റെ ഗുണഭോക്താവാണ് തന്റെ പിതാവും കുടുംബവുമെന്ന് ഷാജു പത്തനാപുരം അനുസ്മരിച്ചു. കേരളംകണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വിയോഗം ഇന്നും കേരളം ഹൃദയത്തിലേറ്റുന്ന ഒരു നോവാണ്. യോഗം കുമ്മിൾ സുധീർ ഉദ്ഘാടനംചെയ്തു. വിക്രമലാൽ അധ്യക്ഷതവഹിച്ചു. ഷൈജു ചെമ്പൂര് നായനാരുടെ ജീവിതവും സംഭാവനകളും അനുസ്മരിച്ചു. അബ്ദുൽ കലാം, അനിൽകുമാർ, അയൂബ് കരൂപ്പടന്ന, പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. അനിൽ പിരപ്പൻകോട് സ്വാഗതവും കലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

