Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​ എ​ണ്ണ...

സൗ​ദി​ എ​ണ്ണ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം

text_fields
bookmark_border
സൗ​ദി​ എ​ണ്ണ കേ​ന്ദ്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ നാ​വി​ക​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം
cancel
camera_alt

റോ​യ​ൽ സൗ​ദി നേ​വ​ൽ ഫോ​ഴ്‌​സ​സ് (ആ​ർ.‌​എ​സ്.‌​എ​ൻ.‌​എ​ഫ്) പ​രി​ശീ​ല​ന​ത്തി​ൽ

യാം​ബു: സൗ​ദി​യി​ലെ എ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ​മ​ഗ്ര പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക്‌ ക​ഴി​ഞ്ഞ​ദി​വ​സം തു​ട​ക്ക​മാ​യി.റോ​യ​ൽ സൗ​ദി നേ​വ​ൽ ഫോ​ഴ്‌​സ​സ് (ആ​ർ.‌​എ​സ്.‌​എ​ൻ.‌​എ​ഫ്) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജു​ബൈ​ലി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് നാ​വി​ക താ​വ​ള​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്.

പ​രി​ശീ​ല​നം അ​ഞ്ചു​ദി​വ​സം തു​ട​രു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗ​ദി റോ​യ​ൽ എ​യ​ർ ഫോ​ഴ്സി​‍െൻറ​യും സൗ​ദി റോ​യ​ൽ എ​യ​ർ ഡി​ഫ​ൻ​സി​‍െൻറ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശീ​ല​നം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നാ​വി​ക സേ​ന, അ​തി​ർ​ത്തി സം​ര​ക്ഷ​ണ സേ​ന, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, സൗ​ദി അ​രാം​കോ സു​ര​ക്ഷ വി​ഭാ​ഗം എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം പ​രി​ശീ​ല​ന​ത്തി​നു​ണ്ട്.

പെ​ട്രോ​ളി​യം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഏ​ത് ആ​ക്ര​ണ​ത്തെ​യും ചെ​റു​ക്കു​ക, പ്ര​തി​രോ​ധ സേ​ന​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​ക, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, സാ​യു​ധ സേ​ന​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

സൈ​നി​ക​ർ​ക്ക് ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കു​ന്ന നി​ര​വ​ധി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് ക​മാ​ൻ​ഡ​ർ മ​റൈ​ൻ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ൽ ബാ​ല​വി അ​റി​യി​ച്ചു. എ​ണ്ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ഏ​ത് തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി മ​ഹ​ത്ത​ര​മാ​ണെ​ന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​ജി​ദ് ബി​ൻ ഹ​സ്സ അ​ൽ ഖ​ഹ്താ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സേ​ന​ക്ക് ആ​ധു​നി​ക പ്ര​തി​രോ​ധ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ന​ൽ​ക​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം, ക​ട​ൽ ലാ​ൻ​ഡി​ങ്, സം​ശ​യാ​സ്പ​ദ​മാ​യ ക​പ്പ​ലു​ക​ളു​ടെ തി​ര​ച്ചി​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​നും തു​റ​മു​ഖ​ത്ത് സ്പീ​ഡ് ബോ​ട്ട് ആ​ക്ര​മ​ണ​ത്തി​നും സേ​ന​ക​ളെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​തും പ​രി​ശീ​ല​ന​ത്തി​ലെ ഇ​ന​ങ്ങ​ളാ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​

ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi oil fields
Next Story