നവോദയ സ്പോർട്സ് മീറ്റിന് സമാപനം
text_fieldsനവോദയ റാക്ക കുടുംബവേദി സ്പോർട്സ് മീറ്റ് ദമ്മാം ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: നവോദയ റാക്ക കുടുംബവേദി സംഘടിപ്പിച്ച ഏകദിന സ്പോർട്സ് മീറ്റ് വിജയകരമായി സമാപിച്ചു. നൂറോളം മത്സരാർഥികൾ പങ്കെടുത്ത മീറ്റ് ഫൈസലിയ ഇൻഡോർ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
സീനിയർ ഫുട്ബാൾ, ജൂനിയർ ഫുട്ബാൾ, ഇൻഡോർ ക്രിക്കറ്റ്, ലേഡീസ് ഷൂട്ട് ഔട്ട്, റണ്ണിങ് റെയ്സ്, പൊട്ടാറ്റോ റെയ്സ്, ചെസ്, കാരംസ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ സ്പോർട് മീറ്റ് ഉദ്ഘാടനം ചെയ്തു.
ഇതുപോലുള്ള കായികപരിപാടികൾ പ്രവാസികളുടെ ആരോഗ്യത്തെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ റാക്ക കുടുംബവേദി പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പത്ത്, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്, ഖോബാർ ഏരിയ പ്രസിഡന്റ് ജസ്ന, റാക്ക കുടുംബവേദി സെക്രട്ടറി ശരണ്യ എന്നിവർ സംസാരിച്ചു.
കുടുംബവേദി സ്പോർട്സ് കൺവീനർ ഫാസിൽ സ്വാഗതവും മീഡിയ കൺവീനർ സമ്പ്രി നന്ദി പറഞ്ഞു.
റാക്ക ലയൺസ്, റാക്ക ടൈഗേഴ്സ്, ടസ്ക്കേഴ്സ് റാക്ക, റാക്ക ഈഗിൾസ് എന്ന് നാലു ഹൗസുകളായി തിരിച്ചാണ് മത്സരം നടന്നത്. റാക്ക ലയൺസ് ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

