കേരളത്തനിമയും ആധുനികതയും കൈകോർത്ത് നവോദയയുടെ സാംസ്കാരിക ഘോഷയാത്ര
text_fieldsനവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിലെ വിവിധ ദൃശ്യങ്ങൾ
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ച സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര കേരളീയ സാംസ്കാരിക തനിമയും ആധുനികതയും സൗദി സാംസ്കാരികതയും കൈകോർത്ത വേറിട്ട കാഴ്ചയായി മാറി. സിഹാത്ത് അൽ തരാജി സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച പരിപാടി വൈകീട്ട് നടന്ന സാംസ്കാരിക ഘോഷയാത്രയോടെ സമാപിച്ചു. 22 ഏരിയകൾക്ക് കീഴിലായി അണിനിരന്ന മാർച്ച് പാസ്റ്റിൽ 700 പേർ പങ്കെടുത്തു. വർണാഭമായ വേഷവിധാനങ്ങളോടെ ചിട്ടയായി നീങ്ങിയ മാർച്ച് പാസ്റ്റും കുട്ടികളുടെ ഡ്രില്ലും ഘോഷയാത്രയും വിദഗ്ദ്ധ ജഡ്ജിങ് പാനൽ വിലയിരുത്തി സമ്മാനാർഹരെ കണ്ടെത്തി.
റോബോട്ടിക്സ്, ബഹിരാകാശ സഞ്ചാരം, ലഹരിവിരുദ്ധ പ്രതിരോധം, കേരളീയ ലകളും സാംസ്കാരികതയും സൗദി സാംസ്കാരികത, പൊതുആരോഗ്യം, ശ്രീനാരായണ ഗുരു, അയ്യങ്കാളി, വില്ലുവണ്ടി സമരം, വാരിയംകുന്നത്ത് എന്നിങ്ങനെ ചരിത്രവും ഭാവിപുരോഗതിയും അടയാളപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്ലോട്ടുകളാൽ അലങ്കരിച്ച ഘോഷയാത്ര സൗദിയിലെ പ്രവാസി സമൂഹത്തിന് നവ്യാനുഭവമായി മാറി. മാർച്ച് പാസ്റ്റ് ബാച്ലർ വിഭാഗത്തിൽ ടൊയോട്ട ഏരിയ ഒന്നാംസ്ഥാനം നേടി. റാക്ക, ജാഫർ ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കുടുംബവേദി വിഭാഗത്തിൽ അൽഅഹ്സ കുടുംബവേദി ഒന്നും ദമ്മാം കുടുംബവേദി ഏരിയ രണ്ടും ഖോബാർ കുടുംബവേദി ഏരിയ എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി. കുട്ടികളുടെ ഡ്രില്ലിൽ അൽഅഹ്സ കുടുംബവേദി ഒന്നും ദമ്മാം കുടുംബവേദി, ഖോബാർ കുടുംബവേദി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആവേശം നിറഞ്ഞ ഘോഷയാത്രയുടെ മത്സരത്തിൽ ബാച്ലർ വിഭാഗത്തിൽ അറൈഫി ഏരിയ ഒന്നാം സ്ഥാനവും ടൊയോട്ട, ഖതീഫ് ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കുടുംബവേദി വിഭാഗത്തിൽ ദമ്മാം കുടുംബവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഹസ്സ കുടുംബവേദിയും ജുബൈൽ കുടുംബവേദിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

