Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ത്യോ​പ്യ​ൻ...

ഇ​ത്യോ​പ്യ​ൻ കു​ട്ടി​ക​ൾ​ക്ക് ന​വോ​ദ​യു​ടെ കാ​രു​ണ്യ​സ്​​പ​ർ​ശം

text_fields
bookmark_border
ഇ​ത്യോ​പ്യ​ൻ കു​ട്ടി​ക​ൾ​ക്ക് ന​വോ​ദ​യു​ടെ കാ​രു​ണ്യ​സ്​​പ​ർ​ശം
cancel
camera_alt

ന​വോ​ദ​യ ദ​മ്മാ​മി​ലെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ ഇ​തോ​പ്യ​ൻ കു​ട്ടി​ക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി

എ​ത്തി​യ​പ്പോ​ൾ

ദ​മ്മാം: ന​വോ​ദ​യ സാം​സ്​​കാ​രി​ക വേ​ദി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ​മ്മാം വ​നി​താ ഡി​പോ​ർ​ട്ടേ​ഷ​ൻ സെൻറ​റി​ൽ ക​ഴി​യു​ന്ന ഇ​ത്യോ​പ്യ​ൻ വം​ശ​ജ​രാ​യ 17 കു​ട്ടി​ക​ൾ​ക്കും 20 സ്​​ത്രീ- പു​രു​ഷ​ൻ​മാ​ർ​ക്കും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ബേ​ബി​ഫു​ഡ് അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി.

ന​വോ​ദ​യ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ കാ​രു​ണ്യ സ്​​പ​ർ​ശം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​സ​ഹാ​യം ന​ൽ​കി​യ​ത്. ദേ​ശ-​ഭാ​ഷാ വ്യ​ത്യാ​സം ക​ൽ​പ്പി​ക്കാ​തെ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് മാ​തൃ​കാ​പ​ര​വും അ​ഭി​മാ​ന​ക​ര​വു​മാ​ണെ​ന്ന് ന​വോ​ദ​യ സാ​മൂ​ഹി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ഇ.​എം. ക​ബീ​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ദ​മ്മാ​മി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ത്യോ​പ്യ​ൻ വം​ശ​ജ​രാ​യ ഇ​വ​ർ ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ നി​യ​മ​ലം​ഘ​ന കു​റ്റ​ത്തി​ന് പി​ടി​യി​ലാ​യ​താ​ണ്.

ഇ​വ​രി​ൽ പ​ല​രും കു​ടും​ബ​മാ​യി ഈ ​സെൻറ​റി​ല്‍ നാ​ട​ണ​യാ​ൻ കാ​ത്തു​ക​ഴി​യു​ന്ന​വ​രാ​ണ്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് ബേ​ബി ഫു​ഡ് കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ദ​യ​നീ​യ മു​ഖം ക​ണ്ട ന​വോ​ദ​യ വെ​ൽ​ഫെ​യ​ർ നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും സ്ത്രീ​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ന​ൽ​കി സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്. ന​വോ​ദ​യ കേ​ന്ദ്ര സാ​മൂ​ഹി​ക​ക്ഷേ​മ​വി​ഭാ​ഗം ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ഗ​ഫൂ​ർ, ഉ​ണ്ണി ഗു​രു​വാ​യൂ​ർ, കു​ടും​ബ​വേ​ദി നേ​താ​ക്ക​ളാ​യ ര​ഞ്ജി​ത് വ​ട​ക​ര, ഹ​മീ​ദ് നൈ​ന, സു​ര​യ്യ ഹ​മീ​ദ്, ​േജ്യാ​ത്സ്​​ന, ജ​സ്​​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ഹാ​യ​ങ്ങ​ൾ ഡി​പോ​ർ​ട്ടേ​ഷ​ൻ സെൻറ​റി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ബ്​​ദു​റ​ഹ്​​മാ​നും ഹ​ബീ​ബും ചേ​ര്‍ന്ന് ഏ​റ്റു​വാ​ങ്ങി. ലോ​ക കേ​ര​ള​സ​ഭ അം​ഗം നാ​സ്​ വ​ക്കം ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ന​വോ​ദ​യ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ത​ർ​ഹീ​ൽ അ​ധി​കൃ​ത​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenNavodaya's
News Summary - Navodaya's compassionate touch to Ethiopian children
Next Story