നവോദയ ‘കേരളീയം മെഗാഷോ’
text_fieldsജിദ്ദ: ജിദ്ദ നവോദയ കേരള പിറവിയുടെ അറുപതാം വാര്‍ഷികം ‘കേരളിയം 2017 മെഗാഷോ’ കിലോ പത്ത് അല്‍ ലയാലി ഓഡിറ്റോറിയത്തില്‍ അരങ്ങേറി. മാധ്യമപ്രവർത്തകൻ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ. റഉൗഫ്, ന്യൂഏജ് ഇന്ത്യ സെക്രട്ടറി റഹീം, സമീക്ഷ ചെയര്മാന് ഗോപി നെടുങ്ങാടി, ആക്ടിംഗ് ട്രഷറര്‍ സലാഹുദ്ദീന് കൊണിചിറ, കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു തുടങ്ങിയവര്‍ ആശംസ നേർന്നു.
നവാസ് വെമ്പായം സ്വാഗതവും കലാവേദി കണ്‍വീനര്‍ അര്‍ഷാദ് ഫറോക്ക് നന്ദിയും പറഞ്ഞു.
മെഗാഷോയില്‍ പുഷ്പ സുരേഷ്, ഷെല്‍ന വിജയ്, പ്രസീദ മനോജ് എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത സംഗീത നിശ, ആഷിമോൾ അവതരിപ്പിച്ച നാടോടി നൃത്തം നിതാറഹ്മാൻറ നൃത്തം, മിര്‍ഷാ ഷെരീഫും ധന്യ പ്രശാന്തും ചേര്‍ന്ന് അവതരിപ്പിച്ച നാടക ഗാനങ്ങളും നാടന്‍ പാട്ടുകളും കോര്‍ത്തിണക്കിയ ലൈവ് ഷോ എന്നിവ ഃ്രങ്ങേറി. ഹഖ് തിരൂരങ്ങാടി സംഗീതവിരുന്നൊരുക്കി.
പായസ മത്സരത്തില്‍ നുറുന്നിസ ബാവ ഒന്നാംസ്ഥാനവും സാബിറ അബ്ദുൽ മജീദ് രണ്ടാംസ്ഥാനവും ഷാജിദ അന്‍വര്‍ മൂന്നാംസ്ഥാനവും നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.