നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്കുമായി നവോദയ യുവജനവേദി
text_fieldsജിദ്ദ നവോദയ യുവജനവേദി നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്ക് പ്രവർത്തനത്തിന്റെ ഉദ്ഘാടനം ശ്രീകുമാർ മാവേലിക്കര നിർവഹിക്കുന്നു
ജിദ്ദ: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധിയിൽ ഇനിയും അംഗമാവാത്ത ആളുകൾക്ക് അംഗമാവാനുള്ള അവസരമൊരുക്കുകയാണ് ജിദ്ദ നവോദയ യുവജനവേദി. ഈ മാസം 22ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മുതൽ 12 മണിവരെ ജിദ്ദ നവോദയയുടെ ശറഫിയയിലുള്ള കേന്ദ്ര ഓഫിസിൽവെച്ച് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുമെന്നും തുടർന്നുള്ള വെള്ളിയാഴ്ചകളിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ഉണ്ടായിരിക്കുമെന്നും എല്ലാ പ്രവാസികൾക്കും ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാമെന്നും നവോദയ യുവജനവേദി ഭാരവാഹികൾ അറിയിച്ചു.
ക്ഷേമനിധിയുടെ അപേക്ഷ സ്വീകരിച്ച് കൊണ്ട് നവോദയ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്ക് പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, യുവജനവേദി കൺവീനർ ലാലു വേങ്ങൂർ, ജോയന്റ് കൺവീനർ ഫഹജാസ്, നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

