നവോദയ യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ സലാമിന് റിയാദ് നവോദയ കലാസാംസ്കാരിക വേദിയുടെ ഒാർമഫലകം പ്രസിഡൻറ് ബാലകൃഷ്ണൻ സമ്മാനിക്കുന്നു
റിയാദ്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കലാസാംസ്കാരിക വേദി ഹാര യൂനിറ്റ് അംഗവും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ എ.വി. അബ്ദുസ്സലാമിന് നവോദയ പ്രവർത്തകർ യാത്രയയപ്പ് നൽകി. 1986ൽ സൗദിയിലെത്തിയ അദ്ദേഹം നാഷനൽ പാനസോണിക് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. 13 വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുകയും പുതിയ വിസയിൽ വീണ്ടുമെത്തുകയും ചെയ്തു.
പാനസോണിക് ഏജൻസിയായ അൽഈസായി കമ്പനിയിലേക്ക് ആയിരുന്നു മടങ്ങിവരവ്. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ ചടങ്ങിൽ അബ്ദുസ്സലാമിന് ഒാർമഫലകം കൈമാറി. സെക്രട്ടറി രവീന്ദ്രൻ പെങ്കടുത്തു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അബ്ദുസ്സലാമിെൻറ കുടുംബം. മൂത്തമകൻ അബ്ദുൽ ഹഫീസ് ഖത്തറിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ അബ്ദുൽ അസീസ് ബംഗളൂരുവിൽ മെഡിക്കൽ പി.ജി. വിദ്യാർഥിയാണ്. മൂന്നാമത്തെ മകൾ സബീന പ്ലസ്ടു പഠനം കഴിഞ്ഞു. ഭാര്യ: റസിയ.