റസ്സൽ മഠത്തിപ്പറമ്പിലിന് നവോദയ യാത്രയയപ്പ് നൽകി
text_fieldsറസ്സൽ മഠത്തിപ്പറമ്പിലിന് റിയാദിലെ നവോദയ കലാസാംസ്കാരിക വേദി പ്രവർത്തകർ നൽകിയ യാത്രയയപ്പ്
റിയാദ്: നവോദയ കലാസാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി അംഗവും സാമൂഹികപ്രവർത്തകനുമായ റസ്സൽ മഠത്തിപ്പറമ്പിലിന് നവോദയ പ്രവർത്തകർ യാത്രയയപ്പ് നൽകി. കോട്ടയം കുമാരനല്ലൂർ സ്വദേശിയായ റസ്സലിനായി സംഘടിപ്പിച്ച യാത്രയയപ്പ് യോഗം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വിക്രമലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ ഉപഹാരം രവീന്ദ്രൻ പയ്യന്നൂരും വിക്രമലാലും ചേർന്ന് റസ്സലിന് കൈമാറി. ചടങ്ങിൽ കുമ്മിൾ സുധീർ, ബാബുജി, മനോഹരൻ, ജിതിൻ, ബിജു കൃഷ്ണൻ, അനിൽ പിരപ്പൻകോട്, അനിൽ മാട്ടൂൽ, അജിത് കടയ്ക്കൽ, ശ്രീരാജ്, അയ്യൂബ്, രതീഷ് എന്നിവർ സംസാരിച്ചു. തനിക്ക് നൽകിയ യാത്രയയപ്പിനും സ്നേഹാദരങ്ങൾക്കും റസ്സൽ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. നവോദയ ബത്ഹ യൂനിറ്റ് കമ്മിറ്റി അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും സജീവമായി പ്രവർത്തിച്ചുപോരുന്ന റസ്സൽ കഴിഞ്ഞ 20 വർഷമായി ഐ.ടി. മേഖലയിലാണ് ജോലി ചെയ്തുവരുന്നത്. ഖത്തർ, അബുദാബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലെ ജോലി പരിചയത്തിന് ശേഷമാണ് അദ്ദേഹം റിയാദിലെത്തിയത്. വിവിധ കമ്പനികളിലെ ഐ.ടി. സംവിധാനങ്ങളുടെ നടത്തിപ്പ്, ബിസിനസ് സോഫ്റ്റ്വെയറുകളുടെ വികസനം, ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹം വിദഗ്ദ്ധനാണ്. കമറുദീെൻറയും ബീവിയുടെയും മകനാണ്. അധ്യാപികയായ ഹസീദയാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർഥിയായ അൽമാസ് റസ്സൽ, ബി.ടെക്ക് വിദ്യാർഥിയായ അജ്മൽ റസ്സൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

