നവോദയ യാംബു ഫുട്ബാൾ ടൂർണമെൻറ് ലോഗോ പ്രകാശനം
text_fieldsയാംബു: ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം രൂപവത്കരണ യോഗത്തിന്റെ ഉദ്ഘാടനവും ജിദ്ദ നവോദയ വൈസ് പ്രസിഡൻറ് അജോ ജോർജ് നിർവ്വഹിച്ചു. ടൗൺ നവോദയ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
2024 ഫെബ്രുവരി 22 ന് രാത്രി ഒമ്പത് മണി മുതൽ യാംബു റദ് വ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും യാംബുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അജോ ജോർജ് ചെയർമാനും സിബിൾ ഡേവിഡ് പാവറട്ടി ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പാവറട്ടി സ്വാഗതവും എബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

