നവോദയ യാംബു സെവൻസ് ഫുട്ബാൾ ടൂർണമെൻറ് നാളെ
text_fieldsയാംബു: ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രാത്രി 10 മുതൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾക്ക് കളമൊരുങ്ങുന്നത്.
നവോദയ സൂപ്പർ കപ്പ് 2024ന് വേണ്ടിയുള്ള മത്സരത്തിൽ യാംബു, മദീന പ്രദേശങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. ഉദ്ഘാടനവേളയിൽ യാംബുവിലെ പ്രമുഖ സാമൂഹിക, സന്നദ്ധ പ്രവർത്തകരും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് ഫുട്ബാൾ കമ്മിറ്റി ജനറൽ കൺവീനറും നവോദയ യാംബു ഏരിയ സെക്രട്ടറിയുമായ സിബിൾ പാവറട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

