നവോദയ യാംബു ക്രിക്കറ്റ് ടൂർണമെന്റ്- 2023 ലോഗോ പ്രകാശനം
text_fieldsജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം കമ്മിറ്റിയുടെ രൂപവത്കരണവും യാംബു ടൗൺ നവോദയ ഓഫിസിൽ നടന്നു. ചടങ്ങിൽ ടൂർണമെന്റ് ലോഗോ പ്രകാശനം യാംബു നവോദയ മുഖ്യരക്ഷാധികാരി അജോ ജോർജ് നിർവഹിച്ചു. ടൂർണമെന്റ് വിജയിപ്പിക്കുന്നതിന് അജോ ജോർജ് ചെയർമാനും ഷൗക്കത്ത് മണ്ണാർക്കാട് വൈസ് ചെയർമാനും ബിജു വെള്ളിയാമറ്റം ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. നവോദയ യാംബു വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
ശ്രീകാന്ത് നീലകണ്ഠൻ, എ.പി. സാക്കിർ, അബ്ദുൽനാസർ, ബിഹാസ് കരുവാരക്കുണ്ട്, അബ്രഹാം, സുനിൽ, സുനിൽ, വിവേക് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സിബിൾ ഡേവിഡ് സ്വാഗതവും സ്പോർട്സ് കൺവീനർ ബിജു വെള്ളിയാമറ്റം നന്ദിയും പറഞ്ഞു. യാംബു റോയൽ കമീഷൻ ‘യാക്ക’ ഗ്രൗണ്ടിൽ ജൂലൈ ആറിന് രാത്രി ഒമ്പതിനായിരിക്കും ക്രിക്കറ്റ് മത്സരത്തിന് തുടക്കംകുറിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

