നവോദയ യാംബു ഏരിയ സമ്മേളനം
text_fieldsജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനം കേന്ദ്ര രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
യാംബു: ജിദ്ദ നവോദയ 30ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു ഏരിയ സമ്മേളനം യാംബു ഷറമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്നു. ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. അമേരിക്കയുടെയും സാമ്രാജ്യത്വ ശക്തികളുടെയും പിൻബലത്തിൽ ഫലസ്തീനെ ചോരയിൽ മുക്കി കൊല്ലുന്ന ഇസ്രായേലിന്റെ കിരാത നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിപിൻ തോമസ് അനുശോചന പ്രമേയവും എബ്രഹാം തോമസ് രക്തസാക്ഷി പ്രമേയവും ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ സാമ്പത്തിക റിപ്പോർട്ടും ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സ്പോർട്സ് കൺവീനർ ബിജു വെള്ളിയാംമറ്റം അവതരിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയവും ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ അവതരിപ്പിച്ച കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാനുള്ള പ്രമേയവും സമ്മേളനം ഐകകേണ്ഠ്യന അംഗീകരിച്ചു. ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര ജോയൻറ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് മണ്ണാർക്കാട് സ്വാഗതവും സിബിൾ ഡേവിഡ് നന്ദിയും പറഞ്ഞു. അബ്ദുൽ നാസർ കൽപകഞ്ചേരി, എബ്രഹാം തോമസ്, വിനയൻ പാലത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഏരിയ രക്ഷാധികാരി അജോ ജോർജ് അവതരിപ്പിച്ച അടുത്ത രണ്ടുവർഷത്തേക്കുള്ള 21 അംഗ പാനൽ യോഗം അംഗീകരിച്ചു.
ഭാരവാഹികൾ: അജോ ജോർജ് (രക്ഷാധികാരി), വിനയൻ പാലത്തിങ്ങൽ (പ്രസി.), ജോമോൻ തായങ്കരി, ഷാഹുൽ ഹമീദ് (വൈ. പ്രസി.), സിബിൾ ഡേവിഡ് (സെക്ര.), ഷൗക്കത്ത് മണ്ണാർക്കാട്, രാജീവ് തിരുവല്ല (ജോ. സെക്ര.), ശ്രീകാന്ത് നീലകണ്ഠൻ (ട്രഷ.).
വിവിധ ഉപസമിതി കൺവീനർമാർ: എ.പി. സാക്കിർ (ജീവകാരുണ്യം), അബ്ദുന്നാസർ (ജോ. കൺ. ജീവകാരുണ്യം), ബിഹാസ് കരുവാരകുണ്ട് (മീഡിയ), എബ്രഹാം തോമസ് (ആരോഗ്യവേദി), യമുന സെബാസ്റ്റ്യൻ (വനിത കൺ. ആരോഗ്യം), ജിറ്റി വിപിൻ (കൺ. വനിത വേദി), വിപിൻ തോമസ് (കുടുംബവേദി), ബാബു ആന്റണി (ജോ. കൺ. കുടുംബവേദി), സുനിൽ കുമാർ (യുവജന വേദി), ബിജു വെള്ളിയാംമറ്റം (സ്പോർട്സ്). വിനയൻ, ശാഹുൽ ഹമീദ്, ജോമോൻ, സിബിൾ ഡേവിഡ്, ഷൗക്കത്ത്, രാജീവ്, ശ്രീകാന്ത്, സാക്കിർ, അബ്ദുന്നാസർ, വിപിൻ തോമസ്, ബിഹാസ്, സുനിൽ കുമാർ, അബ്രഹാം തോമസ്, ബിജു, ഷൗഫർ, ഷബീർ, അൻസിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

