അനീഷ് സുധാകരന് നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsജോലിയാവശ്യാർഥം യാംബുവിൽനിന്ന് ജുബൈലിലേക്ക് സ്ഥലം മാറിപ്പോകുന്ന അനീഷ്
സുധാകരന് നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ഫലകം ഗോപി മന്ത്രവാദി നൽകുന്നു
യാംബു: ജോലിയാവശ്യാർഥം യാംബുവിൽ നിന്ന് ജുബൈലിലേക്ക് സ്ഥലംമാറിപ്പോകുന്ന അനീഷ് സുധാകരന് നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. നവോദയ കുടുംബവേദി കൺവീനർ, ടൊയോട്ട യൂനിറ്റ് സെക്രട്ടറി, ഏരിയ കമ്മിറ്റി ആക്ടിങ് സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിരുന്നു.
കേരള സർക്കാറിെൻറ മലയാളം മിഷൻ പദ്ധതിയുടെ ഭാഗമായി യാംബു കുടുംബവേദി സംഘടിപ്പിച്ചിരുന്ന മധുരം മലയാളം ക്ലാസിെൻറ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിെൻറയും കുടുംബത്തിെൻറയും വലിയൊരു പങ്കുണ്ടായിരുന്നു.
യാംബു മലയാളി അസോസിയേഷനു കീഴിലുള്ള 'നന്മ യാംബു'വിെൻറ താൽക്കാലിക കൺവീനറായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡൻറ് ഗോപി മന്ത്രവാദി അദ്ദേഹത്തിന് ഫലകം നൽകി. ഏരിയ സെക്രട്ടറി അജോ ജോർജ് ഉപഹാരം സമർപ്പിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളും ടൊയോട്ട യൂനിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. അനീഷ് സുധാകരൻ മറുപടി പ്രസംഗം നടത്തി.