Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഫ്‌​സ​ലി​ന് ന​വോ​ദ​യ...

അ​ഫ്‌​സ​ലി​ന് ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
അ​ഫ്‌​സ​ലി​ന് ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന അ​ഫ്‌​സ​ലി​നു​ള്ള ന​വോ​ദ​യ​യു​ടെ ഫ​ല​കം ഗോ​പി മ​ന്ത്ര​വാ​ദി ന​ൽ​കു​ന്നു

യാം​ബു: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി അ​ഫ്‌​സ​ലി​ന് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ഞ്ചു​വ​ർ​ഷ​മാ​യി യാം​ബു​വി​ലെ സ്വ​കാ​ര്യ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​ഫ്സ​ൽ. ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ന​വോ​ദ​യ യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ, അ​ക്കീ​ലി യൂ​നി​റ്റ് ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു.

അ​ക്കീ​ലി ക്യാ​മ്പി​ൽ വെ​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യാം​ബു ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി​യും ജി​ദ്ദ ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഗോ​പി മ​ന്ത്ര​വാ​ദി അ​ഫ്‌​സ​ലി​നു​ള്ള ഫ​ല​ക​വും ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ക​രു​ണാ​ക​ര​ൻ ഉ​പ​ഹാ​ര​വും ന​ൽ​കി.

ഏ​രി​യ സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജ്, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​നീ​ഷ് സു​ധാ​ക​ര​ൻ, ട്ര​ഷ​റ​ർ സി​ബി​ൾ ബേ​ബി, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, അ​ക്കീ​ലി യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AfsalyambooNavodaya Yambu Area Committee
News Summary - Navodaya Yambu Area Committee travels to Afsal
Next Story