നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ്
text_fieldsജുബൈലിലേക്കു സ്ഥലം മാറിപ്പോകുന്ന ബൈജു വിവേകാനന്ദനും കുടുംബത്തിനുമുള്ള നവോദയ യാംബു
ഏരിയ കമ്മിറ്റി ഉപഹാരം ഗോപി മന്ത്രവാദി നൽകുന്നു
യാംബു: ജോലിയാവശ്യാർഥം ജുബൈലിലേക്ക് സ്ഥലം മാറിപ്പോകുന്ന യാംബു നവോദയ കുടുംബവേദി കൺവീനർ ബൈജു വിവേകാനന്ദനും കുടുംബത്തിനും ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. യാംബുവിലെ സാമൂഹിക, സാംസ്കാരിക സേവനരംഗത്ത് സജീവമായ ബൈജു യാംബു മലയാളി അസോസിയേഷെൻറ ആതുരസേവനവിഭാഗമായ 'നന്മ'യുടെ കൺവീനറായിരുന്നു. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് സ്വദേശിയാണ് ഇദ്ദേഹം.
നവോദയ കുടുംബവേദിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബൈജുവിെൻറ കുടുംബം. പ്രവാസികുട്ടികൾക്കായി മലയാള ഭാഷ പരിചയപ്പെടുത്തുന്ന നവോദയയുടെ 'മധുരം മലയാളം' ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നത് ബൈജുവിെൻറ ഭാര്യ മഞ്ജുവായിരുന്നു. കുടുംബത്തിനുള്ള നവോദയയുടെ ഉപഹാരങ്ങൾ യാംബു നവോദയ രക്ഷാധികാരിയും കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറുമായ ഗോപി മന്ത്രവാദിയും ഏരിയ സെക്രട്ടറി അജോ ജോർജും ചേർന്ന് സമ്മാനിച്ചു. പ്രസിഡൻറ് കരുണാകരൻ, ട്രഷറർ സിബിൾ ഡേവിഡ്, കേന്ദ്ര കമ്മിറ്റിയംഗം ഗഫൂർ എന്നിവർ സംസാരിച്ചു.