നവോദയ യാംബു ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ തുടങ്ങി
text_fieldsജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അംഗത്വ കാമ്പയിൻ ബിജു വലിയമറ്റത്തിന് അംഗത്വം നൽകി ഗോപി മന്ത്രവാദി ഉദ്ഘാടനം ചെയ്യുന്നു
യാംബു: ജിദ്ദ നവോദയയുടെ പുതിയ വർഷത്തേക്കുള്ള അംഗത്വ കാമ്പയിനിെൻറ ഭാഗമായി യാംബു ഏരിയ കമ്മിറ്റിയുടെ അംഗത്വം ചേർക്കൽ പരിപാടിക്ക് തുടക്കമായി.
യാംബു ടൗൺ നവോദയ ഓഫിസിൽ നടന്ന പരിപാടിയിൽ ബിജു വലിയമറ്റത്തിന് നവോദയ കേന്ദ്ര വൈസ് പ്രസിഡൻറും ഏരിയ രക്ഷാധികാരിയുമായ ഗോപി മന്ത്രവാദി ആദ്യ അംഗത്വം നൽകി.
ഏരിയ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും ട്രഷറർ സിബിൽ ബേബി നന്ദിയും പറഞ്ഞു. മൂന്നര പതിറ്റാണ്ടായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന നവോദയയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ മതേതര വിശ്വാസികൾക്കും അംഗത്വം നേടാനാകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

