നവോദയ യാംബു ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsനവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ടൗണിലെ ബിൻ ദഹിസ് അപ്പാർട്ട്മെന്റ് അങ്കണത്തിൽ നടന്ന സംഗമത്തിൽ 1,300 ഓളം പേർ പങ്കെടുത്തു.
നവോദയ യാംബു ഏരിയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് സ്വാഗതം പറഞ്ഞു. അജോ ജോർജ്, സിബിൾ പാവറട്ടി, വിനയൻ പാലത്തിങ്ങൽ, വിപിൻ തോമസ്, എ.പി.സാക്കിർ, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, ജോമോൻ ജോസഫ്, സുനിൽ പാലക്കാട്, രാജീവ് തിരുവല്ല, ഷാഹുൽ ഹമീദ്, റിജേഷ് ബാലൻ, നിസാമുദ്ദീൻ, ഷബീർ, ആഷിഖ്, ഗോപി മന്ത്രവാദി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

