നവോദയ യാംബു അൽദോസരി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsനവോദയ യാംബു അൽ ദോസരി യൂനിറ്റ് സമ്മേളനം
എ.പി. സാക്കിർ ഉദ്ഘാടനം ചെയ്യുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. യാംബു ടൗൺ നവോദയ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സമ്മേളനം ഏരിയ ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബിജു വെള്ളിയാമറ്റം അധ്യക്ഷത വഹിച്ചു.
യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വിപിൻ തോമസും സംഘടന റിപ്പോർട്ട് ഏരിയ സെക്രട്ടറി സിബിൽ ഡേവിഡും അവതരിപ്പിച്ചു.
രാജീവ് തിരുവല്ല സാമ്പത്തിക റിപ്പോർട്ടും എം.എസ് അനന്തു രക്തസാക്ഷി പ്രമേയവും യദു രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ, ആരോഗ്യ വേദി കൺവീനർ എബ്രഹാം തോമസ് എന്നിവർ സമ്മേളനത്തിന് സംസാരിച്ചു.
വിപിൻ തോമസ് സ്വാഗതവും രാജീവ് തിരുവല്ല നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബിജു വെള്ളിയാമറ്റം (പ്രസി.), രമേശൻ നെൻമണി (വൈസ് പ്രസി.), രാജീവ് തിരുവല്ല (സെക്ര.), അലി കോയ (ജോ. സെക്ര.), മോഹൻദാസ് മുണ്ടക്കാട്ട് (ട്രഷ.), റിലിഷ് രാജൻ (ജീവകാരുണ്യ കൺവീനർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

