Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവോദയ യാംബു അൽ ദോസരി യൂനിറ്റ് സമ്മേളനം

text_fields
bookmark_border

യാംബു: ജിദ്ദയിലെ നവോദയ കലാസാംസ്​കാരിക വേദി യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽ ദോസരി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗവും ജി.എം 16 യൂനിറ്റ് പ്രസിഡൻറുമായ അബ്​ദുൽ നാസർ (അംബു) സമ്മേളനം ഉദ്ഘാടനം ചെയ്തു.

യാംബു ഏരിയ പ്രസിഡൻറ്​ കരുണാകരൻ അധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ്​ ഗോപി മന്ത്രവാദി സംസാരിച്ചു. ഏരിയ സെക്രട്ടറി അജോ ജോർജ് സംഘടനാ റിപ്പോർട്ടും കരുണാകരൻ യൂനിറ്റ് പ്രവർത്തന - സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

മുഹമ്മദ് അനസ് രക്തസാക്ഷി പ്രമേയവും നൗഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബിഹാസ് സ്വാഗതവും യൂനിറ്റ് സെക്രട്ടറി വിവിൻ തോമസ് നന്ദിയും പറഞ്ഞു. അടുത്ത രണ്ടു വർഷത്തേക്കുള്ള യൂനിറ്റ് ഭാരവാഹികളുടെ പാനൽ ഏരിയ കമ്മിറ്റി അംഗമായ വിനയൻ പ്രഖ്യാപിച്ചു.

ഭാരവാഹികൾ: ബിജു വലിയമറ്റം (പ്രസി.), വിപിൻ തോമസ് (സെക്ര.), മോഹൻദാസ് മുണ്ടക്കാട്ട് (ട്രഷ.), രാജീവ് കുമാർ (ജീവകാരുണ്യ വകുപ്പ് കൺ.), രമേശൻ നെൻമണി (വൈസ്​ പ്രസി.), മുഹമ്മദ് അനസ് (ജോ. സെക്ര.), ഗോപി മന്ത്രവാദി, കരുണാകരൻ, അനിയൻ, മുരളി, ബാലകൃഷ്ണൻ (എക്സി. അംഗങ്ങൾ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navodaya Yambu Al Dosari Unit Conference
Next Story