നവോദയ ലോകകപ്പ് പ്രവചനമത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fieldsനവോദയ ജിദ്ദ ശറഫിയ ഏരിയ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചനമത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
ജിദ്ദ: നവോദയ ജിദ്ദ ശറഫിയ ഏരിയ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചനമത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലോകകപ്പ് ജേതാക്കളെ പ്രവചിക്കുന്നവർക്ക് ബദർ അൽ തമാം സ്പോൺസർ ചെയ്ത ടി.വിക്ക് മുഹമ്മദ് റിയാസ് അർഹനായി. ബദർ അൽ തമാം സെക്ഷൻ മാനേജർ അബ്ദുൽ ലത്തീഫ് സമ്മാനം വിതരണം ചെയ്തു. ലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ആർക്കെന്ന് പ്രവചിക്കുന്നവർക്ക് ഐബ്ലാക്ക് സ്പോൺസർ ചെയ്ത വാഷിങ് മെഷീൻ ഐബ്ലാക്ക് മാനേജിങ് ഡയറക്ടർ സക്കീർ ഹുസൈൻ വിജയിയായ റാഷിദിന് സമ്മാനിച്ചു.
മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടുന്ന കളിക്കാരനെ പ്രവചിക്കുന്നവർക്ക് ഏഷ്യൻ ടൈംസ് സ്പോൺസർ ചെയ്യുന്ന ഇലക്ട്രിക്കൽ ഓവൻ ഏഷ്യൻ ടൈംസ് പാർട്ണർ ബാബു വിജയിയായ സൽമാനും സമ്മാനിച്ചു. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കിസ്മത് മമ്പാട് ഉദ്ഘാടനം ചെയ്തു.
ശറഫിയ ഏരിയ പ്രസിഡന്റ് അമീൻ വേങ്ങൂർ അധ്യക്ഷത വഹിച്ചു. സിഫ് മുൻ പ്രസിഡന്റ് ഹിഫ്സുറഹ്മാൻ, നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ശറഫിയ ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, വാസു ഹംദാൻ, മൻസൂർ, നജ റഫീഖ്, നൂറുന്നീസ ബാവ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നവോദയ ഓഫിസിൽ ഒരുമാസം നീണ്ടുനിന്ന ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനത്തിൽ മികച്ച കളി ആസ്വാദകനായി ഹസ്സൻ ബായിയെ തിരഞ്ഞെടുത്തു. ലോകകപ്പ് വിജയിയായ അർജന്റീന ഫാൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് വിജയാഘോഷവും നടന്നു. ഏരിയ ആക്ടിങ് സെക്രട്ടറി സുഗതൻ കിണാശ്ശേരി സ്വാഗതവും ഏരിയ ആക്ടിങ് ട്രഷറർ സാബു മമ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

