നാടുകടത്തൽ കേന്ദ്രത്തിൽ സഹായവുമായി നവോദയ
text_fieldsദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിൽ നവോദയ കലാസാംസ്കാരിക വേദി സഹായം വിതരണം ചെയ്തപ്പോൾ
ദമ്മാം: ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അന്തേവാസികൾക്കായി നവോദയ കലാസാംസ്കാരിക വേദി സഹായം നൽകി. കിഴക്കൻ പ്രവിശ്യയിലെ നവോദയയുടെ വിവിധ ഘടകങ്ങളിൽനിന്നും സമാഹരിച്ച വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, നാപ്കിനുകൾ, ശുചിത വസ്തുക്കൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് വിതരണം ചെയ്തത്. 35 സ്ത്രീകളും 35 കുട്ടികളും 20ഓളം പുരുഷന്മാരുമാണ് നാടുകടത്തൽ കേന്ദ്രത്തിലുള്ളത്. ഇതേ കേന്ദ്രത്തിൽ റമദാനിൽ വിപുലമായ സഹായപ്രവർത്തനങ്ങൾ നടത്തിയിരുന്നു. അതിനുപുറമെയാണ് വീണ്ടും കാരുണ്യ സഹായ ദൗത്യവുമായി നവോദയ സാമൂഹികക്ഷേമ വിഭാഗം രംഗത്തിറങ്ങിയത്.
സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും നല്ല സഹകരണമാണ് ദൗത്യത്തിന് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. കേന്ദ്ര സാമൂഹികക്ഷേമ ജോ. കൺവീനമാർ മൊയ്‌തീൻ, ഗഫൂർ കരിമ്പ, സമിതി അംഗങ്ങളായ സിദ്ദീഖ്, സലീം, പ്രകാശ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം സുജാത് സുധീർ, ഖോബാർ കുടുംബവേദി ഏരിയ കമ്മിറ്റി അംഗം സന്ധ്യ സുരേഷ്, ഏരിയ ബാലവേദി രക്ഷാധികാരി ഷെർന സുജാത്, തുഖ്‌ബ മക്കസ്ട്രീട് ബയോണി കുടുംബവേദി എക്സിക്യൂട്ടിവ് അംഗങ്ങളായ അമ്പിളി ആശിഷ്, ലിജി ഷാന്റോ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

