നവോദയ വിന്റർ ഇന്ത്യ ഫെസ്റ്റ് നവംബർ മൂന്നിന്
text_fieldsനവോദയ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: നവോദയ സാംസ്കാരികവേദി ഇ.ആർ ഇവൻറ്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന വിന്റർ ഇന്ത്യ ഫെസ്റ്റ് നവംബർ മൂന്നിന് അൽഖോബാറിലെ അൽ ഗൊസൈബി ട്രൈലാൻഡ് ഗ്രൗണ്ടിൽ നടക്കും. നവോദയ ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനറൽ എൻറർടെയിൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന മഹാസംഗമത്തിൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും മുൻനിര താരങ്ങൾ പങ്കെടുക്കും.
നവോദയ അഞ്ച് വർഷത്തിൽ ഒരിക്കൽ ഇന്ത്യ ഫെസ്റ്റ് എന്ന പേരിൽ പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ഇത്തരത്തിൽ മെഗാ ഇവൻറുകൾ നേരത്തെയും സംഘടിപ്പിക്കാറുണ്ട്. ബോളിവുഡിൽനിന്ന് നികിതാ ഗാന്ധി ആൻഡ് ഗ്രൂപ്, പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ എന്നിവർ നയിക്കുന്ന ഗാനമേള, ദിത്ഷാ ആൻഡ് റംസാൻ നയിക്കുന്ന ഡാൻസ് തുടങ്ങിയവ ഇന്ത്യാ ഫെസ്റ്റിന്റെ പ്രധാന ആകർഷണമാകും.
കിഴക്കൻ പ്രവിശ്യയിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പ്രകടനം, ദൃശ്യചാരുതയുള്ള വൈവിധ്യമാർന്ന പവിലിയനുകൾ, സയൻസ് എക്സിബിഷൻ, കരകൗശല വസ്തുതകളുടെ പ്രദർശനം, ബുക്സ്റ്റാൾ, ഫുഡ് കോർട്ടുകൾ എന്നിവയും വിൻറർ ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യം മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുക എന്നതാണ് ഇത്തരമൊരു ഫെസ്റ്റിന്റെ പിന്നിലുള്ള ലക്ഷ്യമെന്ന് മുഖ്യ രക്ഷാധികാരി ബഷീർ വരോട് പറഞ്ഞു.
പ്രവാസികളായ മുഴുവൻ ഭാരതീയരുടെയും സംഗമമാകുന്ന ഉത്സവാന്തരീക്ഷത്തിനാണ് അൽഖോബാർ സാക്ഷിയാകുക എന്നും സംഘാടകർ അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, ജനറൽ സെക്രട്ടറി റഹീം മടത്തറ, സ്വാഗത സംഘം ചെയർമാൻ പവനൻ മൂലക്കീൽ, ഇ.ആർ ഇവൻറ്സ് പ്രതിനിധി സുനിൽ മുഹമ്മദ്, ഫർഹ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

