നവോദയ യൂനിറ്റ് കൺവെൻഷനുകൾക്ക് തുടക്കം
text_fieldsനവോദയ ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഫലസ്തീൻ യൂനിറ്റ് കൺവെൻഷൻ അനസ് ബാവ ചെറുവട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ കലാസാംസ്കാരിക വേദി യൂനിറ്റ് തല കൺവെൻഷനുകൾക്ക് തുടക്കമായി. ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഫലസ്തീൻ യൂനിറ്റ് കൺവെൻഷൻ കാസിം കൂട്ടായി നഗറിൽ ഏരിയ രക്ഷാധികാരി അനസ് ബാവ ചെറുവട്ടൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് നിസാമുദ്ദീൻ കൊല്ലം അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഫൈസൽ കൊക്കാടൻ , ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജസ്മിൽ ബാബു, ലിൻസൺ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂസുഫ് മേലാറ്റൂർ, ഗ്രീവർ ചെമ്മനം, നിഷാദ് വർക്കി, ബാബു മഹാവി, സെബാസ്റ്റ്യൻ ചാക്കപ്പൻ, അഷറഫ് ആലങ്ങാടൻ, വിവേക് പഞ്ചമൻ, ലുക്ക്മാൻ തുടങ്ങിയവർ സംസാരിച്ചു. റഷീദ് പാണ്ടിക്കാട് സ്വാഗതവും സമീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

