നവോദയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ നവോദയ തൃക്കാക്കര തെരഞ്ഞെടുപ്പ് കൺവെൻഷൻ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ നവോദയ സാംസ്കാരിക വേദി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അനസ് വാവ കൺവീനറായ 51 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവെൻഷൻ രൂപവത്കരിച്ചു. ജോയന്റ് കൺവീനർമാരായി ജിജോ അങ്കമാലി, നൗഷാദ് എന്നിവർ പ്രവർത്തിക്കും.
നവോദയ കേന്ദ്ര ആക്ടിങ് പ്രസിഡന്റ് ശിഹാബ് എണ്ണപ്പാടം അധ്യക്ഷത വഹിച്ചു. ശ്രീകുമാർ സ്വാഗതവും റഫീഖ് പത്തനാപുരം നന്ദിയും പറഞ്ഞു. ആസിഫ് കരുവാറ്റ, മൊയ്ദീൻ, അബ്ദുൽ ജലീൽ, മുഹമ്മദ് മേലാറ്റൂർ തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.