വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വാതായനം തുറന്ന് നവോദയ സമ്മർ ക്യാമ്പ് 2023
text_fieldsനവോദയ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സംഘാടകർക്കൊപ്പം
ദമ്മാം: നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് ‘സമ്മർ ഇൻ ദമ്മാം’ ഫൈസലിയയിൽ സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സഫീന താജ് ഉദ്ഘാടന സെഷൻ നിയന്ത്രിച്ചു.
റാക്ക കുടുംബ വേദി അംഗങ്ങളായ ശൈഖ് ദാവൂദ്, റുബീന എന്നിവർ അഭിനയത്തിലൂടെ രസകരമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം സംസാരിച്ചു. ഇരുനൂറോളം കുട്ടികളും നൂറ്റി അമ്പതോളം കുടുംബങ്ങളും ക്യാമ്പിന്റെ ഭാഗമായി. 25ഓളം ഗായകർ ചേർന്നുള്ള സ്വാഗത ഗാനത്തോടെയാണ് സമ്മർ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് കൺവീനർ ടോണി എം. ആൻറണി സ്വാഗത പ്രസംഗത്തിൽ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.
മുഹമ്മദ് ഹാരിസ് നയിച്ച ആർട്ടിഫിഷൽ ഇൻറലിജൻസ്, മെൻറലിസ്റ്റ് മഹേഷ് കാപ്പിൽ നയിച്ച മൈൻഡ് പവർ വർക്ക്ഷോപ്പ്, ജയൻ തച്ചമ്പാറ നയിച്ച നാടക പരിശീലന കളരി, മെമ്മറി ഗെയിമുകളുമായി ദീപക് പോൾ, കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തങ്ങളായ ഗെയിംസുകൾ, നാടൻ പാട്ടുകൾ, സമാപന സമ്മേളനം, കലാപരിപാടികൾ എന്നിവ സമ്മർ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായി.
സമ്മർ ക്യാമ്പിന്റെ ഭാഗമായി രസകരമായ മുഹൂർത്തങ്ങളും ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയ പത്രവും പ്രസിദ്ധീകരിച്ചു.
കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, രഞ്ജിത് വടകര, ജനറൽ സെക്രട്ടറി റഹിം മടത്തറ, വൈസ് പ്രസിഡൻറ് മോഹനൻ വെള്ളിനേഴി എന്നിവർ പങ്കെടുത്തു. ഉണ്ണി ഏങ്ങണ്ടിയൂർ, അമൽ ഹാരിസ്, നരസിംഹൻ, സുരേഷ് കൊല്ലം, മനോജ് പുത്തൂരാൻ, ശ്രീകാന്ത് വാരണാസി, ജോഷി, സൂര്യ മനോജ്, ശരണ്യ കൃഷ്ണദാസ്, അഡ്വ. ആർ. ഷഹന, ജയകുമാർ ജുബൈൽ, അബ്ദുല്ലത്തീഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

