നവോദയ സ്പോർട്സ് ടൂർണമെൻറുകൾ മേയ് 28, 29 തീയതികളിൽ
text_fieldsനവോദയ ബാഡ്മിൻറൺ, വോളിബാൾ, ക്രിക്കറ്റ് ടൂർണമെൻറ് സ്വാഗത സംഘം
ജുബൈൽ: ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവോദയ കലാസാംസ്കാരിക വേദി ജുബൈൽ ടൗൺ ഏരിയ സ്പോർട്സ് സബ് കമ്മിറ്റി ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ, വോളിബാൾ, ക്രിക്കറ്റ് എന്നീ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നു.
മേയ് 28, 29 തീയതികളിൽ നടക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കമ്മിറ്റി ചെയർമാനായി നവോദയ ജുബൈൽ ടൗൺ ഏരിയ പ്രസിഡൻറ് അജയ് ആലുവ, കൺവീനറായി സുഭീഷ് വടകര, വൈസ് ചെയർമാനായി അക്ഷയ്, ജോയൻറ് കൺവീനർമാരായി അനിൽ മാലൂർ, സച്ചിൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു.യോഗത്തിൽ ഏരിയ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കമ്മിറ്റിക്കു വേണ്ടി ടൗൺ ഏരിയ സെക്രട്ടറി സബ് കമ്മിറ്റികളുടെ പാനൽ അവതരിപ്പിച്ചു. റീജനൽ കമ്മിറ്റി സാമൂഹികക്ഷേമ ചെയർമാൻ ഷാജിദിൻ നിലമേൽ, ഏരിയ ട്രഷറർ അനിൽ പാലക്കാട് എന്നിവർ സംസാരിച്ചു. പരിപാടിയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഏരിയ ജോ.സെക്രട്ടറി സുജീഷ് കറുകയിൽ സ്വാഗതവും സാമൂഹിക ക്ഷേമ ചെയർമാൻ സുബീഷ് വടകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

