നവോദയ സിൽവർ ജൂബിലി വോളിബാൾ ടൂർണമെന്റ് നാളെ
text_fieldsനവോദയ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദമ്മാം: കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന നവോദയ സംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കം. കലാകായികം, സംസ്കാരികം, സാഹിത്യം തുടങ്ങി നിരവധി വ്യത്യസ്ത മേഖലകളിൽനിന്നുള്ള പരിപാടികൾ അരങ്ങേറും. പ്രവാസി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സൗദിയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് വോളിബാൾ ടൂർണമെൻറ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റാക്ക അൽ യമാമ യൂനിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച (ജൂൺ 20ന്) ഉച്ചക്ക് രണ്ടിന് ടൂർണമെൻറിന് തുടക്കം കുറിക്കും. പ്രവിശ്യയിലെയും സൗദി അറേബ്യയിലെ മറ്റു പ്രവിശ്യകളിൽനിന്നും എട്ടു ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും നൽകും.
പ്രവാസി സമൂഹത്തിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കായികക്ഷമതയുള്ള പ്രവാസി സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് നവോദയ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ദമ്മാം മീഡിയ ഫാറം ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, റീജനൽ സെക്രട്ടറി നൗഫൽ വെളിയങ്കോട്, കേന്ദ്ര സ്പോർട്സ് ചെയർമാൻ ഉണ്ണി എങ്ങണ്ടിയൂർ, റീജനൽ സ്പോർട്സ് കൺവീനർ സഹീർ ശംസുദ്ധീൻ, റീജനൽ സ്പോർട്സ് ചെയർമാൻ ഷബീർ കിഴിക്കര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

