നവോദയ ഷിഫക്ക് പുതിയ ഭാരവാഹികൾ
text_fields1.അനീഷ് (പ്രസി) 2.അജിത് കുമാർ (സെക്ര) 3.ബിജു കൃഷ്ണൻ (ട്രഷ)
റിയാദ്: നവോദയ ഷിഫ യൂനിറ്റ് സമ്മേളനം വി.എസ്. അച്യുതാനന്ദൻ (ഷിഫ) നഗറിൽ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. അമേരിക്കയ്ക്ക് മുന്നിൽ അടിയറവെയ്ക്കുന്ന വിദേശനയമാണ് ബി.ജെ.പി സർക്കാർ തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ബോധപൂർവ്വം കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് വയനാടിനോട് കാട്ടിയ അവഗണന. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെകുറിച്ചും സുധീർ വിശദീകരിച്ചു. യോഗത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കമലേഷ് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കേന്ദ്ര സർക്കാർ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കണമെന്നും കേരള മാതൃകയിൽ ആ വകുപ്പ് പ്രത്യേക മന്ത്രിയും പ്രവാസികൾക്കായി ക്ഷേമപദ്ധതികളും ആവിഷ്ക്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിൽ കൊല്ലപ്പെട്ടവരുൾപ്പെടെ അടുത്ത കാലത്ത് വിടവാങ്ങിയവർക്ക് അനുശോചനം അർപ്പിക്കുന്ന പ്രമേയം നിഥിനും രക്തസാക്ഷി പ്രമേയം ബിജുവും അവതരിപ്പിച്ചു.
യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് അജിത്കുമാറും കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പ്രസിഡന്റ് വിക്രമലാലും അവതരിപ്പിച്ചു. ഷൈജു ചെമ്പൂർ, അനിൽ മണമ്പൂർ, അബ്ദുൽ കലാം, അനി മുഹമ്മദ്, അയൂബ് കരൂപ്പടന്ന, അനിൽ പിരപ്പൻകോട് എന്നിവർ സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത് കുമാർ സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അജിത് കുമാർ (സെക്രട്ടറി), അനീഷ് (പ്രസിഡന്റ്), ബിജു കൃഷ്ണൻ (ട്രഷറർ). ഫൈസൽ, ഫിറോസ് (വൈസ് പ്രസിഡന്റുമാർ), രാജു മാവേലിക്കര, വിജയൻ ഓച്ചിറ (ജോയിന്റ് സെക്രട്ടറിമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

