നവോദയ ശറഫിയ ഏരിയ യൂനിറ്റ് സമ്മേളനങ്ങൾക്ക് സമാപനം
text_fieldsനവോദയ ശറഫിയ ഏരിയ ഈസ്റ്റ് യൂനിറ്റ് സമ്മേളനം `ബിനു മുണ്ടക്കയം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ 30ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് ശറഫിയ ഏരിയക്കു കീഴിലെ ഈസ്റ്റ് യൂനിറ്റ് സമ്മേളനം പ്രദീപ് നഗറിൽ നടന്നു. ഏരിയ കമ്മിറ്റി അംഗം ബിനു മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു. കരീം രക്തസാക്ഷിപ്രമേയവും ഹാരിസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുഗതൻ കിണാശ്ശേരി സാമ്പത്തിക റിപ്പോർട്ടും ഏരിയ പ്രസിഡന്റ് ഫൈസൽ കൊടശ്ശേരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സാബു പുതിയ പാനൽ അവതരിപ്പിക്കുകയും മൂസ ഏരിയ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി മുസ്തഫ വണ്ടൂർ (പ്രസി), സുബ്രഹ്മണ്യൻ (സെക്ര), സലാം (ട്രഷ) എന്നിവരെയും 15 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പത്തനാപുരം, ശറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ വാസു, അനസ് എന്നിവർ സംസാരിച്ചു. ഷാജഹാൻ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

