നവോദയ ശറഫിയ അൽറയാൻ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ ശറഫിയ അൽറയാൻ യൂനിറ്റ് സമ്മേളനം
മൂസ വെന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നവോദയ ശറഫിയ ഏരിയക്കു കീഴിലെ അൽറയാൻ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഇന്നസെൻറ് നഗറിൽ വെസ്റ്റ് യൂനിറ്റ് സെക്രട്ടറി മൂസ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് റിയാസ് കാരപറമ്പിൽ അധ്യക്ഷത വഹിച്ചു. റാഫി, ഷാഫി മഹമൂദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി ഹക്കിം പാണ്ടിക്കാട് പ്രവർത്തന റിപ്പോർട്ടും ഏരിയ കമ്മിറ്റി അംഗം ബിനു മുണ്ടക്കയം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഏരിയ പ്രസിഡൻറ് ഫൈസൽ കോടശ്ശേരി പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. വാസു ഏരിയ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു. റിയാസ് കാരപറമ്പ് (പ്രസിഡൻറ്), ഹക്കിം പാണ്ടിക്കാട് (സെക്രട്ടറി), റാഫി (ട്രഷറർ) എന്നിവർ യൂനിറ്റ് ഭാരവാഹികളായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, സെക്രട്ടറി അമീൻ വേങ്ങൂർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ റഫീഖ് പത്തനാപുരം, മുജീബ് പൂന്താനം, ഏരിയ കമ്മിറ്റി അംഗങ്ങളായ അനസ് കൂരാട്, സലാം മമ്പാട് എന്നിവർ സംസാരിച്ചു. നാസർ സ്വാഗതവും ഹക്കീം പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

