സാന്ത്വനമായി നവോദയ
text_fieldsഅൽഖോബാർ: ‘ഞങ്ങളുണ്ട് കൂടെ’എന്ന കാമ്പയിെൻറ ഭാഗമായി തുഖ്ബ നവോദയ ടാസ്ക് ഫോഴ്സ്, തുഖ്ബ മേഖലയിലെ കോവിഡ് രോഗബാധിതർക്ക് ഭക്ഷണമെത്തിച്ചു. ഇതോടൊപ്പം നിർധനരായ രോഗികൾക്ക് മരുന്നും നൽകി. തുഖ്ബ മേഖലയിൽ മാത്രം ഇതുവരെ ഇരുന്നൂറോളം ഭക്ഷ്യക്കിറ്റ് എത്തിക്കാൻ നവോദയ പ്രവർത്തകർക്കായി. കോവിഡ് മഹാമാരിയുടെ തുടക്കഘട്ടത്തിൽ തന്നെ കിഴക്കൻ മേഖലയിലെ വിവിധയിടങ്ങളിൽ സമൂഹിക ഇടപെടൽ നടത്തിയ സംഘടനയാണ് നവോദയ സംസ്കാരികവേദി.
വളരെയേറെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നവോദയ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ നവോദയ കേന്ദ്ര പ്രസിഡൻറ് പവനൻ മൂലക്കീൽ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് ചെയർമാൻ രത്നാകരൻ പയ്യന്നൂർ, വൈസ് ചെയർമാൻ നാസർ ഹംസ, കൺവീനർ ബിമൽ പ്രകാശ്, ജോ.കൺവീനർ ബിജു കൊയിലോത്തുകണ്ടി രക്ഷാധികാരി രഘുനാഥ് ചെങ്ങൽ, മനോഹരൻ കണ്ണൂർ, ഏരിയ സെക്രട്ടറി ഹമീദ് മാണിക്കോത്ത്, ജോ.സെക്രട്ടറി ഷാജി പാലോട്, ഏരിയ പ്രസിഡൻറ് വിജയകൃഷ്ണൻ, വൈസ് പ്രസിഡൻറ് നസീമുദ്ദീൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.