നവോദയ രാജേന്ദ്രൻനായരെ അനുസ്മരിച്ചു
text_fieldsനവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി, രാജേന്ദ്രൻ നായരെ അനുസ്മരിക്കുന്നു
റിയാദ്: നവോദയ സാംസ്കാരിക വേദി സ്ഥാപകരിലൊരാളും സംഘടനയുടെ ജോയൻറ് സെക്രട്ടറിയുമായിരുന്ന രാജേന്ദ്രൻ നായരുടെ അനുസ്മരണയോഗം റിയാദിൽ സംഘടിപ്പിച്ചു.
കൊല്ലം, പന്മന സ്വദേശിയായ രാജേന്ദ്രൻ നായർ കരൾ രോഗത്തെ തുടർന്ന് 2015ലാണ് മരിച്ചത്. നവോദയ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം റിയാദിൽ അറിയപ്പെടുന്ന നാടകപ്രവർത്തകൻ കൂടിയായിരുന്നു. തട്ടകം നാടകവേദിയുടെ ടിപ്പു സുൽത്താൻ, നവോദയയുടെ വാർഷികസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടൻ തുടങ്ങി നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിരുന്നു.
നവോദയയുടെ വിവിധ ഘടകങ്ങളുടെ ചുമതലയും രാജേന്ദ്രൻ നായർ വഹിച്ചിരുന്നു. റിയാദിൽ കൂടെയുണ്ടായിരുന്ന ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബവും സംഘടനയുടെ ഭാഗമായിരുന്നു. അനുസ്മരണയോഗത്തിൽ നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രവീന്ദ്രൻ, കുമ്മിൾ സുധീർ, ബാബുജി, പൂക്കോയ തങ്ങൾ, കലാം, ജയജിത്ത്, ഹാരിസ് എന്നിവർ സംസാരിച്ചു.