ജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിന് നവോദയയുടെ ആദരവ്
text_fieldsജീവകാരുണ്യ പ്രവർത്തകൻ ഉമ്മർ അമാനത്തിനെ നവോദയ
റിയാദ് ഷിഫ യൂനിറ്റ് ആദരിച്ചപ്പോൾ
റിയാദ്: ജീവകാരുണ്യ പ്രവർത്തകനും കെ.എം.സി.സി പ്രവർത്തകനുമായ ഉമ്മർ അമാനത്തിനെ നവോദയ റിയാദ് ഷിഫ യൂനിറ്റ് ആദരിച്ചു. കോവിഡ് വ്യാപന കാലത്തും ശേഷവും റിയാദ് ഷിഫ മേഖലയിൽ തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലും ഉമ്മർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത്. നവോദയ കേന്ദ്രകമ്മിറ്റി അംഗം കുമ്മിൾ സുധീർ സംഘടയുടെ സ്നേഹോപകരം ഉമ്മർ അമാനത്തിന് കൈമാറി. പ്രസിഡന്റ് വിക്രമലാൽ പൊന്നാടയണിയിച്ചു. നവോദയയുടെ സ്നേഹത്തിന് ഉമ്മർ നന്ദി പറഞ്ഞു.
നവോദയ സെക്രട്ടറി രവീന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ വിക്രമലാൽ, അജിത് കുമാർ, അനീഷ്, നിധിൻ, ബിജു കൃഷ്ണൻ, കലാം, അനിൽ മണമ്പൂർ, ഷൈജു ചെമ്പൂർ, അനി മുഹമ്മദ്, അയ്യൂബ് കരൂപ്പടന്ന, അനിൽ പിരപ്പൻകോട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

