നവോദയ വടംവലി മത്സരം സംഘടിപ്പിക്കുന്നു
text_fieldsയാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നു.
വാട്ടർ ഡക്ക് ഇൻഡസ്ട്രിയൽ ട്രേഡിങ് യാംബു വിന്നേഴ്സ് എവർറോളിങ് ട്രോഫിക്കും ബെസ്റ്റ് സപ്പോർട്ട് കമ്പനി യാംബു റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടി നടക്കുന്ന മത്സരം സെപ്റ്റംബർ ഒമ്പതിന് വൈകീട്ട് നാലിന് യാംബുവിലെ ലുജൈൻ ക്യാമ്പ് ഗ്രൗണ്ടിൽ നടക്കും. യാംബു പ്രദേശത്തുനിന്ന് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ എട്ടിനുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും നൗഷാദ് തായത്ത് (0540279180), ബിസ്റ്റോ പൗലോസ് (0566745836) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് നവോദയ യാംബു യുവജനവേദി കൺവീനർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

