നവോദയ ഓണാഘോഷം ‘പുലരി 3.0’ സമാപിച്ചു
text_fieldsജുബൈൽ: നവോദയ സാംസ്കാരികവേദി ജുബൈൽ അറൈഫി ഏരിയ കമ്മിറ്റി കുടുംബവേദിയുമായി ചേർന്ന് ഒരുക്കിയ ‘പുലരി 3.0’ ഓണാഘോഷപരിപാടികൾ സമാപിച്ചു. സെപ്റ്റംബർ 12, ഒക്ടോബർ 10 എന്നീ ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങൾ പങ്കെടുത്തു. സെപ്റ്റംബർ 12ന് ജുബൈൽ ലുലുഹൈപ്പർ മാർക്കറ്റിൽ കൾചറൽ പ്രോഗ്രാം, മ്യൂസിക് ഇവന്റ്, ഫാഷൻഷോ, പായസമത്സരം തുടങ്ങി വിവിധപരിപാടികൾ അരങ്ങേറി. ഒക്ടോബർ 10ന് ജുബൈൽ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ നീണ്ടുനിന്ന കലാപരിപാടികൾ നടന്നു.
ജുബൈൽ ‘നൂപുരധ്വനി ആർട്സ് അക്കാദമി’ കലാകാരന്മാർ അണിയിച്ചൊരുക്കിയ നൃത്ത്യനൃത്ത്യങ്ങളും ‘ജുബൈൽ ട്വിൻസ്റ്റാർ ഇവന്റ്’ ഒരുക്കിയ സംഗീത വിരുന്നും കാണികളെ ആവേശഭരിതരാക്കി. ചെണ്ടമേളം, നിശ്ചലദൃശ്യങ്ങൾ, കലാരൂപങ്ങൾ, കോൽക്കളി തുടങ്ങി കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര ഏറെ മനോഹരമായി. മിഡിൽ ഈസ്റ്റിൽ ആദ്യമായി കേരളത്തിന്റെ സ്വന്തം ‘ആറന്മൂള വള്ളസദ്യ’ക്ക് സമാനമായ രീതിയിൽ വഞ്ചിപ്പാട്ടിന്റെ അകമ്പടിയുടെ 2,500ഓളം പ്രവാസികൾ പങ്കെടുത്ത 60 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യ ജുബൈലിലെ പൊതുസമൂഹത്തിന് പുതിയ അനുഭവമായി. പരിപാടികളോടാനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം നവോദയ കേന്ദ്രമുഖ്യരക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ വിജയൻ പട്ടാക്കാര അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ, കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഷാനവാസ് എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര നേതാക്കളായ ഷാഹിദ ഷാനവാസ്, ഉണ്ണികൃഷ്ണൻ, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ പ്രിനീദ് സ്വാഗതവും കുടുംബവേദി അറൈഫി ഏരിയ സെക്രട്ടറി സർഫ്രാസ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

