നവോദയ ഏകദിന ക്രിക്കറ്റ് ടൂർണമെൻറ്: സുൽത്താൻ ബ്രദേഴ്സ് ടീം ജേതാക്കൾ
text_fieldsയാംബു നവോദയ ഏരിയ സ്പോർട്സ് കമ്മിറ്റി ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ സുൽത്താൻ ബ്രദേഴ്സ് ടീം
യാംബു: റീം അൽ ഔല കമ്പനി വിന്നേഴ്സ് ട്രോഫിക്കും ചിക്ക് സോൺ റസ്റ്റാറൻറ് റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടി ജിദ്ദ നവോദയ യാംബു ഏരിയ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ സുൽത്താൻ ബ്രദേഴ്സ് ടീം യാംബു ജേതാക്കളായി.
പി.എസ്.സി റോയൽ ചലഞ്ചേഴ്സ് ടീമിനെ 19 റൺസിന് പരാജയപ്പെടുത്തിയാണ് സുൽത്താൻ ബ്രദേഴ്സ് ടീം വിജയിച്ചത്. യാംബുവിലെ എട്ട് ടീമുകൾ മാറ്റുരച്ച ആവേശ മത്സരങ്ങൾക്കാണ് യാംബു യാക്ക സ്റ്റേഡിയം സാക്ഷിയായത്. ടൂർണമെൻറിലെ മികച്ച കളിക്കാരനും ഫൈനലിലെ മാൻ ഓഫ് ദ മാച്ച്, മികച്ച ബാറ്റ്സ്മാൻ എന്നീ പുരസ്കാരങ്ങൾക്കും സുൽത്താൻ ബ്രദേഴ്സ് ടീമിെൻറ ദാവൂദ് അർഹനായി. മികച്ച ബാളർക്കുള്ള പുരസ്കാരം പി.എസ്.സി റോയൽ ചലഞ്ചേഴ്സ് ടീമിലെ സിയാദ് കരസ്ഥമാക്കി.
ജിദ്ദ നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് മത്സരം ഉദ്ഘാടനം ചെയ്തു. സൗദി പൗര പ്രമുഖരായ നാഫിയ അൽ സുബ്ഹി, സമീർ റിഫായി, അബ്ദുല്ല അൽ ജുഹാനി തുടങ്ങിയവരും സാമൂഹിക, രാഷ്ട്രീയ, ബിസിനസ് മേഖലയിലുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. വിജയികൾക്കുള്ള വിന്നേഴ്സ് ട്രോഫി നവോദയ യാംബു രക്ഷധികാരി അജോ ജോർജും റണ്ണേഴ്സ് ട്രോഫി ടൂർണമെൻറ് കൺവീനർ ബിജു വെളിയാമറ്റവും കൈമാറി.
ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അംഗങ്ങളായ ബിഹാസ് കരുവാരക്കുണ്ട്, എ.പി. സാക്കിർ, വിനയൻ പാലത്തിങ്ങൽ, ശ്രീകാന്ത്, അബ്ദുൽ നാസർ കൽപകഞ്ചേരി, ഷൗക്കത്ത് മണ്ണാർക്കാട്, ജോമോൻ ജോസഫ്, സുനിൽ, രാജീവ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

