Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ വ​ട​ക്ക​ന്‍...

ന​വോ​ദ​യ വ​ട​ക്ക​ന്‍ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍

text_fields
bookmark_border
electoral convention
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ വ​ട​ക്ക​ന്‍ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ തു​ട​ര്‍ച്ച​യാ​യി ജി​ദ്ദ ന​വോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക്ക​ന്‍ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ പി.​വി അ​ന്‍വ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഘ​ട്ടം​ഘ​ട്ട​മാ​യി ന​മ്മു​ടെ രാ​ജ്യ​ത്തെ ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ഇ​ന്ത്യ​യി​ല്‍ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി ഏ​റി​വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ഴു വ​ര്‍ഷം കൊ​ണ്ട് കേ​ര​ള​ത്തി​ന്റെ മു​ഴു മേ​ഖ​ല​ക​ളി​ലും സ്തു​ത്യ​ര്‍ഹ​മാ​യ വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ന​യി​ക്കു​ന്ന കേ​ര​ള സ​ര്‍ക്കാ​റി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും എം.​എ​ല്‍.​എ അ​ഭി​പ്ര​യ​പ്പെ​ട്ടു.

വ​ട​ക്ക​ന്‍ മേ​ഖ​ല ക​ണ്‍വീ​ന​ര്‍ കെ.​വി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര ട്ര​ഷ​റ​ര്‍ സി.​എം. അ​ബ്ദു​റ​ഹ്മാ​ന്‍, ഇ.​എം.​എ​സ്, എ.​കെ.​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യെ ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത് മ​മ്പാ​ട് പൊ​ന്നാ​ട അ​ണി​യി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷി​ഹാ​ബ് എ​ണ്ണ​പ്പാ​ടം സ്വാ​ഗ​ത​വും വ​ട​ക​ര മ​ണ്ഡ​ലം ക​ണ്‍വീ​ന​ര്‍ പ്രേം​കു​മാ​ര്‍ വ​ട്ട​പൊ​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Navodaya northern Region Electoral Convention
Next Story